ചണ്ഡീഗഡ്: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് “നാച്ച്-ഗാന” (പാട്ടും നൃത്തവും) പരാമർശനം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിങ്ങളുടെ കുടുംബം ജീവിതകാലം മുഴുവൻ ഇതാണ് ചെയ്യുന്നത് എന്നായിരുന്നു യോഗിയുടെ പരിഹാസേനയുള്ള വിമർശനം. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിസാർ, പഞ്ച്കുള ജില്ലകളിൽ നടന്ന റാലികളിൽ സംസാരിക്കുകയായിരുന്നു യോഗി.
രാമക്ഷേത്രത്തിനായുള്ള 500 വർഷത്തെ കാത്തിരിപ്പിന് ഈ വർഷം അയോധ്യയിലെ രാമക്ഷേത്രത്തിൽ രാമലല്ലയുടെ പ്രതിഷ്ഠ നടന്നതോടെ അവസാനിച്ചതായി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിൽ മഹത്തായ ക്ഷേത്രം നിർമ്മിക്കുന്നത് കാണാൻ ആയിരക്കണക്കിന് ഹിന്ദുക്കൾ ത്യാഗം സഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
500 വർഷത്തെ കാത്തിരിപ്പിന് ശേഷം രാജ്യവും ലോകവും മുഴുവൻ സന്തോഷത്തിലാണ്. എന്നാൽ ഈ നിർഭാഗ്യവരായ കോൺഗ്രസുകാർ ഇതിനെ വെറുക്കുന്നു. ഇതാണ് രാമന്റെ സംസ്‌കാരവും റോമിന്റെ സംസ്‌കാരവും തമ്മിലുള്ള വ്യത്യാസമെന്നും ആദിത്യനാഥ് പറഞ്ഞു.
അയോധ്യയിൽ പട്ടാഭിഷേക ചടങ്ങുകൾ നടക്കുമ്പോൾ അവിടെ നൃത്ത-ഗാനങ്ങൾ നടക്കുകയായിരുന്നെന്ന് രാഹുൽ പറയുന്നു. എന്നാൽ നിങ്ങളുടെ കുടുംബം അവരുടെ ജീവിതകാലം മുഴുവൻ നാച്ച് ഗാന മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീരാമൻ ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് പറയുന്നു. അവർ ശ്രീരാമനിലും ശ്രീകൃഷ്ണനിലും വിശ്വസിക്കുന്നില്ല. ശ്രീരാമനും ശ്രീകൃഷ്ണനും വേണ്ടി ഭൂമി നൽകേണ്ടതില്ലെന്നും വഖഫ് ബോർഡിന് വേണ്ടി മാത്രമാണ് ഭൂമി നൽകേണ്ടതെന്നും അവർ പറയുന്നുവെന്നും യോഗി വിമർശിച്ചു.
കോൺഗ്രസ് നേതാവിന്റെ അഭിപ്രായങ്ങൾ ഗാന്ധി കുടുംബത്തിന്റെ യഥാർത്ഥ സ്വഭാവവും ഹിന്ദുമതത്തോടുള്ള അവഹേളനവുമാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹരിയാനയിലെ ബർവാലയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെ നാച്ച്-ഗാന എന്ന് പറഞ്ഞ് അവഹേളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: