ന്യൂദല്‍ഹി: വ്യോമസേനയുടെ പുതിയ മേധാവിയായി എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ് അധികാരമേറ്റു. നിലവിലെ മേധാവിയായിരുന്ന എയര്‍ ചീഫ് മാര്‍ഷര്‍ വി.ആര്. ചൗധരി വിരമിച്ച ഒഴിവിലാണ് എ.പി. സിങ്ങിനെ നിയമിക്കുന്നത്. 2023 ഫെബ്രുവരി മുതല്‍ എ.പി. സിങ് വ്യോമസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
1984ലാണ് എ.പി. സിങ് ഫൈറ്റര്‍ പൈലറ്റ് സ്ട്രീമിലേക്ക് കമ്മിഷന് ചെയ്യപ്പെട്ടത്. 40 വര്‍ഷത്തോളമായി സേനയിലെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു. വിവിധ ഫിക്സഡ്, റോട്ടറി-വിങ് വിമാനങ്ങള്‍ 5000 മണിക്കൂറിലധികം പറത്തി അനുഭവസമ്പത്തുള്ള ~യിങ് ഇന്‍സ്ട്രക്ടറും ഒരു എക്സ്പെരിമെന്റല്‍ ടെസ്റ്റ് പൈലറ്റുമാണ് അദ്ദേഹം. ഭാരതത്തില്‍ നടന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസമായ തരംഗ് ശക്തിയുടെ നേതൃനിരയിലും എ.പി. സിങ്ങുണ്ടായിരുന്നു.
എയര്‍ സ്റ്റാഫ് വൈസ് ചീഫ് ആയി അദ്ദേഹം ചുമതലയേല്‍ക്കുന്നതിന് മുമ്പ് സെന്‍ട്രല്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ‘പരം വിശിഷ്ട സേവ’ മെഡല്‍, ‘അതി വിശിഷ്ട സേവ’ മെഡല്‍ എന്നിവ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ്, നാഷണല്‍ ഡിഫന്‍സ് കോളജ് എന്നിവിടങ്ങളിലായാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: