തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള തിരുവനന്തപുരം ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്സ്പ്രസുകളിലെ തിരക്കിന് പരിഹാരമായി സ്പെഷല്‍ ട്രെയിനോടിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.
പുനലൂര്‍ – എറണാകുളം റൂട്ടില്‍ മെമുവാണ് ആരംഭിക്കുക. ഇതിനൊപ്പം കൊല്ലം – എറണാകുളം റൂട്ടില്‍ മറ്റൊരു സ്പെഷന്‍ ട്രെയിനും ആരംഭിക്കും. പുതിയ ട്രെയിനുകള്‍ അനുവദിച്ച് രണ്ടു ദിവസത്തിനുള്ളില്‍ ഉത്തരവിറങ്ങും. വേണാടില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടിനെപ്പറ്റി റെയില്‍വേ അധികൃര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അത് ലഭിച്ച ശേഷം കൂടുതല്‍ ട്രെയിനുകളുടെ കാര്യത്തിലും തീരുമാനമാകും. വേണാടില്‍ ഒരു കോച്ച് അധികമായി ഘടിപ്പിക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: