തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയിലെ അനധികൃത സ്ഥലംമാറ്റം അവസാനിപ്പിക്കണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ജല അതോറിറ്റി കേന്ദ്ര ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയകുമാര്‍.
രാഷ്ട്രീയ പ്രേരിതമായ സ്ഥലംമാറ്റങ്ങള്‍ക്കെതിരെ ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. കാലങ്ങളായി ഒരേ ഓഫീസില്‍ തുടരുന്ന ജീവനക്കാരാണ് മറ്റുള്ളവരുടെ അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് പിന്നില്‍. മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മധുസൂദനന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പ്രദീപ്, വൈസ് പ്രസിഡന്റുമാരായ ആര്. സജി, പി. വിജയകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ ടി.ജി. നാനാജി, അനില്‍കുമാര്‍ കുനിയിയില്‍, ട്രഷറര്‍ എന്‍. ഹരിനാരായണന്, സംസ്ഥാന സമിതിയംഗങ്ങളായ ജി. അനില്‍ കുളപ്പട, വി.എസ്. ഹരികൃഷ്ണന്, ഷിബുകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: