കാണ്‍പൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ പേരിലുള്ള മറ്റൊരു റിക്കോര്‍ഡ് കൂടി ഇന്നലെ വിരാട് കോഹ്ലി സ്വന്തം പേരിലേക്ക് മാറ്റിയെഴുതി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് നേടുന്ന താരമെന്ന റിക്കോര്‍ഡാണ് വിരാട് സ്വന്തമാക്കിയത്. മാത്രമല്ല ലോകത്തില്‍ ഇത്രയും റണ്‍സ് നേടുന്ന നാലാമത്തെ ബാറ്ററുമാണ് കോഹ്ലി. 594 ഇന്നിങ്സുകളില്‍നിന്നാണ് കോഹ്ലി 27,000 റണ്‍സ് കണ്ടെത്തിയത്. ഇത്രയും റണ്‍സ് നേടാന്‍ സച്ചിന് 623 മത്സരങ്ങള്‍ വേണ്ടിവന്നു.
റിക്കി പോണ്ടിങ്, കുമാര്‍ സങ്കക്കാര എന്നിവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27,000 റണ്‍സ് തികച്ചവരാണ്. സങ്കക്കാര 648 ഇന്നിങ്സുകളിലും റിക്കി പോണ്ടിങ് 650 ഇന്നിങ്സുകളിലുമാണ് ഈ നേട്ടത്തിലെത്തിയത്. 2023 ഫെബ്രുവരിയില്‍ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25,000 റണ്‍സ് നേടുന്ന താരമായി മാറിയിരുന്നു. അതേവര്‍ഷം ഒക്ടോബറില്‍ത്തന്നെ 26,000 റണ്‍സും പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: