അഹമ്മദാബാദ് :ഗുജറാത്തിലെ സോമനാഥ് ക്ഷേത്രമുറ്റത്ത് വഖഫ് കയ്യേറിയ 57 ഏക്കർ ഭൂമി ഒഴിപ്പിച്ചു; അവിടെ അനധികൃതമായി നിര്‍മ്മിച്ചപള്ളിയും 8 ദർഗകളും ശ്മശാനങ്ങളും ഈദ്ഗാഹും പൊളിച്ചുനീക്കി. വഖഫിന്റെ പേരിൽ സർക്കാർ ഭൂമി കയ്യേറി നൂറ്റാണ്ടുകൾ മുമ്പ് സ്ഥാപിച്ചതാണ് പൊളിച്ചുനീക്കിയ പള്ളിയും 8 ദർഗകളും , ശ്മശാനങ്ങളും, ഈദ്ഗാഹുകളുംഎന്ന് ജില്ലാ ഭരണകൂടം പറയുന്നു. ശ്രീ സോമനാഥക്ഷേത്ര ട്രസ്റ്റിന്റെതാണ് ഈ സ്ഥലം. ഇവിടെ അനധികൃതമായി നിര്‍മ്മിച്ച ചില വീടുകളും പൊളിച്ചുനീക്കി. .
ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലാ ഭരണകൂടമാണ് ഈ ബുള്‍ഡോസര്‍ നടപടി കൈക്കൊണ്ടത്. സോമനാഥ് വികസന പദ്ധതിക്ക് വേണ്ടിയാണ് സോമനാഥ് ക്ഷേത്രത്തിന് സമീപമുള്ള അനധികൃത നിര്‍മ്മാഅവിടെ അനധികൃതമായി നിര്‍മ്മിച്ച ണങ്ങള്‍ പൊളിച്ചതെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു.
പ്രകോപനം ഉണ്ടായേക്കാം എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കള്കടര്‍, ഐജിമാര‍്, മൂന്ന് എസ് പി മാര്‍, 50 ഓളം എസ് ഐ മാര്‍ എന്നിവരുടെ നേതൃത്തിലുള്ള വന്‍ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. അനധികൃത നിര്‍മ്മാണങ്ങളാണ് പൊളിച്ചുനീക്കിയതെന്ന് ജില്ല കളക്ടര്‍ ഹാര്‍ജി വധ്വാനിയ പറഞ്ഞു. നിരോധിത സ്ഥലത്ത് പ്രതിഷേധം നടത്തിയ 135 പേരെ അറസ്റ്റ് ചെയ്തു. ഇതിനിടെ പള്ളി പൊളിക്കുന്നതിന്റെ വീഡിയോ ചിലര്‍ ദുര്‍പ്രചാരണത്തിന് ഉപയോഗിച്ചതായി ആരോപണമുണ്ട്. ഇതിന് പിന്നില്‍ മതപരമായ യാതൊരു ലക്ഷ്യങ്ങളും ഇല്ലെന്നും ഇത് ജില്ലാ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥതലത്തിലുള്ള നടപടി മാത്രമാണ് ഈ പൊളിച്ചുനീക്കല്‍ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: