തിരുവനന്തപുരം: ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരായ പൊലീസ് നടപടികള്‍ തുടരണമെന്ന് പൊലീസ് മേധാവി ഷെയ്ക് ദര്‍വേഷ് സാഹിബ്. വിവരം കിട്ടുന്നതിനനുസരിച്ച് സ്വര്‍ണക്കടത്ത് പൊലീസ് പിടികൂടണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.
സ്വര്‍ണക്കടത്ത് ഇനി മുതല്‍ കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിപി ഇങ്ങനെ പറഞ്ഞത്.ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൈം മീറ്റിംഗിലാണ് ഇത്തരമൊരു നിര്‍ദേശം എ ഡി ജി പി മുന്നോട്ട് വച്ചത്.
വിവാദങ്ങളെ തുടര്‍ന്ന് പിന്മാറേണ്ടതില്ലെന്നും സ്വര്‍ണ കടത്തിന് പിന്നില്‍ മാഫിയയാണെന്നും ഡി ജി പി പറഞ്ഞു. സ്വര്‍ണക്കടത്ത് പൊലീസ് പിടിച്ചില്ലെങ്കില്‍ അത് മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകും.
ചട്ടങ്ങള്‍ പാലിച്ചാല്‍ ഒന്നും ഭയപ്പെടേണ്ടതില്ലെന്നും പൊലീസിന് ലഭിക്കുന്ന വിവരം അനുസരിച്ച് സ്വര്‍ണം പിടിക്കല്‍ തുടരണമെന്നും ഡിജിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: