കോഴിക്കോട് :കടലുണ്ടി കോട്ടക്കടവ് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം.പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാര്‍ ആണ് മരിച്ചത്.
എംബിബിഎസ് പരീക്ഷ തോറ്റ ഡോക്ടര്‍ ചികിത്സിച്ചതെന്നാണ് ആരോപണം. മരിച്ച വിനോദ് കുമാറിന്റെ കുടുംബം പൊലീസില്‍ പരാതി നല്കി. ആശുപത്രിയിലെ ആര്‍എംഒ അബു അബ്രഹാമിനെതിരെയാണ് പരാതി.
ഹൃദയാഘാതത്തിന് ചികിത്സ തേടിയ വിനോദ് കുമാര്‍ ഈ മാസം 23നാണ് മരിച്ചത്. രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദ്കുമാര്‍ അഞ്ചു മണിയോടെയാണ് മരിച്ചത്. എന്നാല്‍ പരിശോധിച്ച ഡോക്ടറുടെ പെരുമാറ്റത്തില്‍ കുടുംബത്തിന് സംശയം തോന്നി. വിനോദിന്റെ മകന് അശ്വിന് ഡോക്ടറാണ്. അശ്വിന് നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയത്.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായതെന്ന് കുടുംബം ആരോപിക്കുന്നു. ഫറോക്ക് പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്.പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവില്‍ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: