പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ കര്‍ഷകര്‍ക്ക് ഒക്ടോബര്‍ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാന്‍ യോജനയുടെ കദേശം 8.5 കോടി ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡുവില്‍ 2,000 രൂപ എന്ന കണക്കില്‍ ഒരു വര്‍ഷത്തില്‍ മൂന്ന് തവണയായി 6,000 രൂപ ലഭിക്കുന്നു. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 17 ഗഡുക്കളാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയത്. ഇത്തരത്തില്‍ എങ്ങനെയാണ് പിഎം കിസാന്‍ യോജനയുടെ ഗുണഭോക്തൃ പട്ടിക പരിശോധിക്കുന്നതെന്ന് നോക്കാം…
*https://pmkisan.gov.in/ എന്ന പിഎം-കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക:
*ഹോംപേജില്‍ ‘Farmer Corner’ എന്നത് തിരഞ്ഞെടുക്കുക.
*അതിനുശേഷം ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക
*ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് നിങ്ങള്‍ക്ക് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കില്‍ ഗ്രാമം തിരഞ്ഞെടുക്കാം.
*നിങ്ങളുടെ സ്റ്റാറ്റസ് അറിയാന്‍ ‘Get Report’ ക്ലിക്ക് ചെയ്യുക.
കര്‍ഷക ക്ഷേമത്തിനായി വരുമാന പിന്തുണ നല്‍കുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍. സാമ്പത്തികമായി ദുര്‍ബലരായ കര്‍ഷകര്‍ക്ക് എല്ലാ വര്‍ഷവും 6000 രൂപ ധനസഹായം നല്‍കി വരുന്നുണ്ട്. ഓരോ വര്‍ഷവും രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: