തിരുവനന്തപുരം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡു ഈ ആഴ്ച. ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ കര്‍ഷകര്‍ക്ക് ഒക്ടോബര്‍ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാന്‍ യോജനയുടെ കദേശം 8.5 കോടി ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡുവില്‍ 2,000 രൂപ എന്ന കണക്കില്‍ ഒരു വര്‍ഷത്തില്‍ മൂന്ന് തവണയായി 6,000 രൂപ ലഭിക്കുന്നു. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 17 ഗഡുക്കളാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയത്
സ്‌കീമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കര്‍ഷകര്‍ക്കും അവരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുമ്പോള്‍ സ്റ്റാറ്റസിന്റെ ട്രാക്ക് പരിശോധിക്കാന്‍ കഴിയും. അതേസമയം ലഭിക്കുന്നതിന് ഇ-കെവൈസി നിര്‍ബന്ധമാണെന്ന് അര്‍ഹരായ കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാന്‍ പോര്‍ട്ടലില്‍ ലഭ്യമാണ് അല്ലെങ്കില്‍ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള സിഎസ്സി കേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്. സംശയ നിവാരണത്തിന് പിഎംകിസാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 155261 / 011-24300606 എന്നതില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക