വിശദവിവരങ്ങള്‍ www.canarabank.com/careers- – ല്‍
ഒക്‌ടോബര്‍ 4 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
കേരളത്തിലും 200 ഒഴിവുകള്‍; സ്‌റ്റൈപ്പന്റ് പ്രതിമാസം 15000 രൂപ
വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ കാനറാ ബാങ്ക് ശാഖകളിലേക്ക് ഗ്രാഡുവേറ്റ് അപ്രിന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 3000 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 200 പേര്‍ക്കും ലക്ഷദ്വീപില്‍ 2 പേര്‍ക്കുമാണ് അവസരം.
www.nats.education.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.canarabank.com/careers ല്‍ ലഭ്യമാണ്. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. പ്രാദേശികഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ കര്‍ണാടകത്തിലും (600, ഭാഷ കന്നട), തമിഴ്‌നാട്ടിലും (350, തമിഴ്) ആണ്. അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ഒഴിവുകളും പ്രാദേശികഭാഷയും വിജ്ഞാപനത്തിലുണ്ട്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകത സര്‍വ്വകലാശാല ബിരുദം. പ്രായപരിധി 1.9.2024 ല്‍ 20-28 വയസ്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്തിട്ടില്ലാത്തവര്‍ക്കും 35-40 വയസുവരെയാകാം. ഫിസിക്കല്‍/മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.
അപേക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. താല്‍പര്യമുള്ളവര്‍ക്ക് നിര്‍ദ്ദേശാനുസരണം ഒക്‌ടോബര്‍ 4 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
സംസ്ഥാനാടിസ്ഥാനത്തിലാണ് സെലക്ഷന്‍. പ്ലസ്ടു/തത്തുല്യ പരീക്ഷ/ഡിപ്ലോമയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. പ്രാദേശികഭാഷയിലെ അറിവ് പരിശോധിക്കുന്ന ടെസ്റ്റ് നടത്തും. പ്രാദേശിക ഭാഷയില്‍ 10, 12 ക്ലാസുകളില്‍ പഠിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് ലോക്കല്‍ ലാംഗുവേജ് ടെസ്റ്റ് ആവശ്യമില്ല.
അപ്രന്റീസ് ആക്ട് പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. ഓണ്‍ ദി ജോബ് ട്രെയിനിങ് ഒരു വര്‍ഷത്തേക്കാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: