വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/web/careersല്‍
ഒക്‌ടോബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റംസ്) തസ്തികയില്‍ 784 ഒഴിവുകള്‍
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. വിവിധ തസ്തികകളിലായി 1497 ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്. (പരസ്യ നമ്പര്‍ സിആര്‍പിഡി/എസ്‌സിഒ/2024-25/15). ഭാരത പൗരന്മാര്‍ക്കാണ് അവസരം. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ-
1. ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- പ്രോജക്ട് മാനേജ്‌മെന്റ് ആന്റ് ഡെലിവറി 187, 2. ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)-ഇന്‍ഫ്രാ സപ്പോര്‍ട്ട് ആന്റ് ക്ലൗഡ് ഓപ്പറേഷന്‍സ് 412; 3. ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- നെറ്റ്‌വര്‍ക്കിങ് ഓപ്പറേഷന്‍സ് 80; 4. ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഐടി ആര്‍ക്കിടെക്ട്-27; 5. ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി 7; 6. അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റംസ്) 784.
ആകെയുള്ള 1497 ഒഴിവുകളില്‍ സംവരണം ചെയ്യപ്പെടാത്ത 614 ഒഴിവുകളാണുള്ളത്. സംവരണ ഒഴിവുകള്‍ എസ്‌സി 234, എസ്ടി 110, ഒബിസി 392, ഇഡബ്ല്യുഎസ് 147, പിഡബ്ല്യുബിഡി 64.
ശമ്പള നിരക്ക്: ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്) (മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ 2) 64820-93960 രൂപ; അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റംസ്) (ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ 1) 48480-85920 രൂപ. അസിസ്റ്റന്റ് മാനേജര്‍ സെലക്ഷന്‍ ടെസ്റ്റിന് കേരളത്തില്‍ എറണാകുളവും തിരുവനന്തപുരവും സെന്ററുകളാണ്.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായപരിധി അടക്കമുള്ള യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും ഉള്‍പ്പെട്ട റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/web/careers/current-openings ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഒരാള്‍ക്ക് ഒരു തസ്തികയില്‍ കൂടുതല്‍ അപേക്ഷിക്കാന്‍ അനുവാദമില്ല. അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. ഒക്‌ടോബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: