ബെയ്റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന് നസ്റുള്ളയുടെ പിന്‍ഗാമിയായി ഹാഷിം സഫീദ്ദീനെ നിയമിച്ചതായി റിപ്പോര്‍ട്ട്. നസ്റുള്ളയുടെ ബന്ധുവാണ് സഫീദ്ദീന്‍. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ സഫീദ്ദീനും കൊല്ലപ്പെട്ടതായി ശനിയാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നസ്റുള്ളയുമായി സാമ്യമുള്ള ഹാഷിം സഫീദ്ദീന്‍ ആദ്യകാലങ്ങളില്‍ തന്റെ ബന്ധുവിനോടൊപ്പം ഭീകര ഗ്രൂപ്പില്‍ ചേര്‍ന്നു. 1964ല്‍ തെക്കന്‍ ലെബനനിലെ ദേര്‍ ഖനുന്‍ അല്‍-നഹറില്‍ ജനിച്ച സഫീദ്ദീന്‍, 1990കളില്‍ ഇറാനില്‍ നിന്ന് ബെയ്റൂട്ടിലേക്ക് തിരിച്ചുവിളിക്കപ്പെട്ടപ്പോള്‍ മുതല്‍ നസ്റുള്ളയുടെ പിന്‍ഗാമിയായി കരുതപ്പെട്ടിരുന്നു.
ഹിസ്ബുള്ള തലവന്‍ ഹസന് നസ്റുള്ള കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്ത് അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിനിടയില്‍ കൊല്ലപ്പെട്ട ഹസന് നസ്റുള്ളയുടെ മൃതദേഹം കണ്ടെടുത്തു. നസ്റുള്ളയുടെ വധത്തെ ചരിത്രപരമായ വഴിത്തിരിവായിട്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. എണ്ണമറ്റ ഇസ്രയേലികളുടെയും നിരവധി അമേരിക്കന്‍, ഫ്രഞ്ച് പൗരന്മാരുടെയും കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയായ ഒരു ‘കൂട്ടക്കൊലയാളി’യുമായി ഇസ്രയേല്‍ കണക്ക് തീര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: