പൂനെ: മഹാരാഷ്‌ട്രയില്‍ 11,200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂനെയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഓണ്‍ലൈനായാണ് പ്രധാനമന്ത്രി വിവധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മവും നിര്‍വഹിച്ചത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്‌നാവിസ്, അജിത് പവാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പൂനെ മെട്രോയുടെ ജില്ലാ കോടതി മുതല്‍ സ്വര്‍ഗേറ്റ് വരെ ഭൂമിക്കടിയില്‍ കൂടിയുള്ള പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ പൂനെ മെട്രോ റെയില്‍ പ്രൊജക്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. 1,810 കോടി രൂപയാണ് പൂനെ മെട്രോയുടെ ഭൂഗര്‍ഭ പാതയുടെ നിര്‍മാണ ചെലവ്. ഇന്നലെ വൈകിട്ട് നാല് മുതല്‍ ഈ പാതയില്‍ മെട്രോ സര്‍വീസ് ആരംഭിച്ചു. സ്വര്‍ഗേറ്റ് മുതല്‍ കത്രജ് വരെ മെട്രോ നീട്ടുന്നതിന്റെ ശിലാസ്ഥാപന കര്‍മവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 5.46 കിലേമീറ്റര്‍ ദൂരമുള്ള ഈ പാത പൂര്‍ണമായും ഭൂമിക്കടിയില്‍ക്കൂടിയാണ് കടന്നു പോകുന്നത്. 2,955 കോടി രൂപയാണ് ചെലവ്.
സോലാപൂര്‍ വിമാനത്താവളവും നരേന്ദ്ര മോദി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. വര്‍ഷംതോറും 4,10,000 ആള്‍ക്കാരെ വിമാനത്താവളത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും. സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും വിനോദ സഞ്ചാരം, വ്യവസായം എന്നിവ ലക്ഷ്യമിട്ടുമാണ് സോലാപൂരില്‍ വിമാനത്താവളം നിര്‍മിച്ചത്.
ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് നല്കിയ സംഭാവനകള്‍ക്കുള്ള ആദര സൂചകമായി ഭിദേവാഡയില്‍ സാവിത്രി ഫൂലെയുടെ സ്മരണാര്‍ത്ഥം ആദ്യത്തെ ഗേള്‍സ് സ്‌കൂളിന് അദ്ദേഹം ശിലാസ്ഥാപനം നിര്‍വഹിച്ചു. ഒപ്പം നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. നേരത്തെ സപ്തംബര്‍ 26ന് മോദി മഹാരാഷ്‌ട്രയിലെത്തി നേരിട്ട് ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ മോശം കാലാവസ്ഥമൂലം യാത്ര മാറ്റിവയ്‌ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രി ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: