Football

പരിക്ക്: ഹാരി കെയ്‌ന് ചാമ്പ്യന്‍സ് ലീഗ് നഷ്ടമാകും

Published by

മ്യൂണിക്: ജര്‍മന്‍ ബുന്ദസ് ലിഗ മത്സരത്തിനിടെ കാലിന് പരിക്കേറ്റ ബയേണ്‍ മ്യൂണിക് സൂപ്പര്‍ താരം ഹാരി കെയ്ന്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ കളിച്ചേക്കില്ല. ബയേണ്‍ പരിശീലകന്‍ വിന്‍സെന്റ് കൊംപാനി ആണ് ഇക്കാര്യം അറിയിച്ചത്.

ബുന്ദസ് ലിഗയില്‍ നിലവിലെ ജേതാക്കളായ ലെവര്‍കൂസനെതിരായ മത്സരത്തിനിടെയാണ് ഹാരി കെയ്‌ന് പരിക്കേറ്റത്. മത്സരം പൂര്‍ത്തിയാക്കാനാകാതെ താരം കളം വിടുകയാണുണ്ടായത്. സീസണിലെ അഞ്ചാം ലീഗ് പോരാട്ടമായിരുന്നു അത്. ഇരു ടീമുകളും ഓരോ ഗോള്‍ നേടിയ സമനിലയില്‍ പിരിഞ്ഞു. ആദ്യ നാലിലും ജയിച്ച ബയേണ്‍ ആദ്യമായാണ് ജയമില്ലാതെ കരയ്‌ക്കുകയറിയത്. നിലവില്‍ 13 പോയിന്റുമായി ടീം പട്ടികയില്‍ ഒന്നാമതാണ്.

പുതിയ ഫോര്‍മാറ്റിലുള്ള യുവേഫ ചാമ്പ്യന്‍സ് ലീഗ് പട്ടികയിലും ആദ്യ മത്സരം കഴിയുമ്പോള്‍ ബയേണ്‍ ആണ് ഒന്നാമത്. ആദ്യ മത്സരത്തില്‍ ടീം ഡൈനാമോ സാഗ്രേബിനെ 9-2ന് തോല്‍പ്പിച്ചു. രണ്ടാം മത്സരം അടുത്തയാഴ്ച പ്രീമിയര്‍ ലീഗ് ടീം ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെയാണ്. ആ മത്സരമാണ് വിശ്രമത്തിലുള്ള കെയ്‌ന് നഷ്ടപ്പെടുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by