India

കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്നതിന് ആയിരം രൂപ ലഭിച്ചിരുന്നെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; ‘ദിവസം രണ്ട് മൂന്ന് മണിക്കൂര്‍ കല്ലെറിയും’

Published by

ശ്രീനഗര്‍:: കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്നതിന് ആയിരം രൂപ ലഭിച്ചിരുന്നുവെന്ന് കശ്മീരിലെ യുവാവിന്റെ വെളിപ്പെടുത്തല്‍. അന്ന് ദിവസേന രണ്ടോ മൂന്നോ മണിക്കൂര്‍ കല്ലെറിയുമായിരുന്നുവെന്നും യുവാവ്. മാധ്യമപ്രവര്‍ത്തക അദിതി ത്യാഗിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.

മാധ്യമപ്രവര്‍ത്തക അദിതി ത്യാഗി കശ്മീരിലെ യുവാവുമായി നടത്തിയ അഭിമുഖം:

“അന്ന് കശ്മീരിലെ ഏതാണ്ട് എല്ലാ യുവാക്കളും തീവ്രവാദികളെ തെരഞ്ഞെത്തുന്ന സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നു ഇതിന് പണവും യുവാക്കള്‍ക്ക് കിട്ടിയിരുന്നു.”- യുവാവ് പറഞ്ഞു.

“പക്ഷെ 2019ന് ശേഷം കല്ലേറ് അവസാനിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുമാറ്റിയ ശേഷം കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി. അതോടെയാണ് കല്ലേറ് അവസാനിപ്പിച്ചത്.”- യുവാവ് പറയുന്നു.

2019 ആഗസ്ത് അഞ്ചിനാണ് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റിയത്. 370ാം വകുപ്പ് എടുത്തുമാറ്റിയതോടെ സൈന്യത്തിന്റെ വിന്യാസം ശക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ സൂരക്ഷ വര്‍ധിപ്പിച്ചു. “പണ്ട് സുരക്ഷ സംബന്ധിച്ച് റിസ്ക് അധികമായിരുന്നു. എന്നാല്‍ 2019ന് ശേഷം സുരക്ഷയെ സംബന്ധിച്ചുള്ള റിസ്ക് ജനങ്ങള്‍ക്കിടയില്‍ ഇല്ലാതായി”.-യുവാവ് പറയുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം കശ്മീരില്‍ സുരക്ഷ ശക്തമായെന്നും കല്ലേറ് ഇല്ലാതായെന്നും വെളിപ്പെടുത്തുന്നതായിരുന്നു ഈ വീഡിയോ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by