തിരുവനന്തപുരം: സ്‌കൂളുകളിലെ അധ്യയന നിലവാരം പരിശോധിക്കാനായി പുറത്തുനിന്ന് സമിതിയെ നിയോഗിക്കാനുള്ള നീക്കത്തിനെതിരെ അധ്യാപകര്‍. തങ്ങളെ ഇത്തരത്തില്‍ നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കാന്‍ അനുവദിക്കില്ലെന്ന് സംഘടനകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പൊതുവിദ്യാലയങ്ങളിലെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ അക്കാദമിക് മോണിറ്ററിംഗ് പദ്ധതിയുമായാണ് പൊതുവിദ്യാഭ്യാസവകുപ്പ് രംഗത്ത് വന്നത്. സ്‌കൂളുകളിലെ നിരീക്ഷണ സമിതികള്‍ക്ക് പുറമേ വിദ്യാഭ്യാസ ഓഫീസര്‍മാരും ഇതര മേഖലയിലെ വിദഗ്ധരും ഉള്‍പ്പെടുന്ന സമിതി എല്ലാ മാസവും സ്‌കൂള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തണം എന്നാണ് നിര്‍ദേശം. പുറത്തുനിന്നുള്ളവരുടെ സമിതിയില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍, ഡിപിസി കൈറ്റ് കോര്‍ഡിനേറ്റര്‍, ഡയറ്റ് ഫാക്കല്‍റ്റി,ഡിപി ഒ,ബിപിസി എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സമിതിയുടെ വിലയിരുത്തല്‍ ജില്ലാ, സബ് ജില്ലാതല ഓഫീസര്‍മാരുടെ യോഗങ്ങളിലും ഡയറ്റ് ഫാക്കല്‍റ്റി യോഗങ്ങളിലും ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തണം. ഇതിന്റെ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കണം.
ഇതാണ് അധ്യാപക സംഘടനകളെ ചൊടിപ്പിച്ചത് . ചട്ടവിരുദ്ധ നടപടിയാണിതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: