തിരുവനന്തപുരം: 2024-ലെ എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഹോം പേജില്‍ നിന്ന് അലോട്ട്മെന്റ് മെമ്മോ പ്രിന്റ് എടുക്കാം. വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ഥിയുടെ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഹോം പേജിലെ DATA SHEET ഡൗണ്‍ലോഡ് ചെയ്ത് പ്രവേശന സമയത്ത് സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ ഒക്ടോബര്‍ 5 ന് വൈകുന്നേരം 4 മണിക്കകം പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാക്കും. വിശദവിവരങ്ങള്‍ക്ക് www.cee.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471 – 2525300.
(ഒക്ടോബര്‍ 5 ന് പ്രവേശനം നേടണമെന്നതിനു പകരം സെപ്റ്റംബര്‍ 5 ന് പ്രവേശനംനേടണമെന്നാണ് പിആര്‍.ഡി റിലീസില്‍ ചേര്‍ത്തിരുന്നത്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: