ചന്ദ്രപൂർ : മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ചിച്ച്പള്ളി ഫോറസ്റ്റ് റേഞ്ചിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 11 പേരെ കടിച്ചു കൊന്ന കടുവയെ സംസ്ഥാന വനം വകുപ്പ് പിടികൂടി കൂട്ടിലടച്ചു. ചന്ദ്രപൂർ ജില്ലയിലെ മുൾ തഹസിലിനു കീഴിലുള്ളതും സംരക്ഷിത പ്രദേശങ്ങളിലുമായി കഴിഞ്ഞിരുന്ന ടി-83 എന്ന പെൺ കടുവയെയാണ് കൂട്ടിലാക്കിയത്.
ശനിയാഴ്ച രാവിലെ ഇവിടുത്തെ ജനാല പ്രദേശത്ത് വച്ചാണ് കടുവയുടെ നേർക്ക് മയക്കുമരുന്ന് വെടിവച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃഗഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം ദൗത്യത്തിൽ പങ്കെടുത്തു.
നേരത്തെ വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും കടുവ പിടി തരാതെ കടന്നുകളയുകയായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് വർഷത്തിന് ശേഷം കടുവയെ കൂട്ടിലടച്ചത് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: