കോട്ടയം: താഴെത്തട്ടിലുള്ള അണികളെ ലക്ഷ്യം വച്ച് മതത്തെയും മരണത്തെയും കൂട്ടുപിടിച്ചാണ് അന്‍വറുടെ അവസാനവട്ട സൈക്കോളജിക്കല്‍ സ്ട്രൈക്ക്. കഴിഞ്ഞദിവസം, പിണറായിയുടെ ഫാമിലി ടൂര്‍ മുടങ്ങുമെന്നതിനാല്‍ കോടിയേരിയുടെ വിലാപയാത്ര വിലക്കിയെന്ന ആക്ഷേപം കുത്തിപ്പൊക്കിയതിനു പിന്നാലെ മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്എസുകാരനാണെന്നും അഞ്ചുനേരം നിസ്കരിക്കുന്നതിനെതിരെ ഈ സെക്രട്ടറി നിലപാടെടുത്തെന്നും അന്‍വര്‍ ആരോപിച്ചു. മുസ്ലീം ജനവിഭാഗത്തിന്റെ ആരാധനാസ്വാതന്ത്ര്യത്തിന് പോലും സിപിഎം വിലക്കേര്‍പ്പെടുത്തുന്നുവെന്ന ഗുരുതരമായ ആക്ഷേപമാണ് ഇതുവഴി ഉന്നയിച്ചത്.
ക്രൈസ്തവ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് എംഎല്‍എ ഫണ്ട് നല്‍കേണ്ടെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞുവെന്നും അന്‍വര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. അണികളെ വൈകാരികമായി സിപിഎമ്മിനെതിരെ തിരിക്കാന്‍ ഈ പ്രസ്താവനകള്‍ക്ക് കഴിഞ്ഞു. പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളില്‍ പെട്ടവരില്‍.
ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും എതിരാണെന്ന ഈ പരസ്യപ്രസ്താവന മറ്റ് ആരോപണങ്ങളെക്കാള്‍ ദൂരവ്യാപക പ്രതിഫലനം ഉളവാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: