പാലക്കാട്: പി വി അൻവറിന്റെ മണ്ണാർക്കാറ്റ് അലനലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം. എംഎൽഎയുടെ പ്രതികരണം തേടുന്നതിനിടെ പരിപാടിയുടെ സംഘാടകർ മർദിക്കുകയായിരുന്നു. എന്നാൽ ആക്രമണം നടത്തിയവർക്ക് ഞങ്ങളുമായി ബന്ധമില്ലെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു. അൻവർ പോയശേഷം ആർക്കോവേണ്ടി ചെയ്ത ഗുണ്ടായിസമാണ്. അനിഷ്ട സംഭവങ്ങളിൽ ഖേദം അറിയിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ബംബർ നറുക്കെടുപ്പ് പരിപാടി ഉദ്ഘാടനം ചെയ്യാനാണ് അൻവർ അലനലൂരിലെത്തിയത്. പരിപാടിക്ക് ശേഷം അൻ വർ മടങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ മർദ്ദനം ഉണ്ടായത്. മർദ്ദിച്ചയാൾ മദ്യലഹരിയിലായിരുന്നുവെന്നും സംഘടനയിൽ ഉള്ളയാളല്ലെന്നും സംഘാടകർ പറയുന്നു. എന്നാൽ പോലീസ് കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
അതേസമയം ഫോണ്‍ ചോര്‍ത്തലില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി, ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതിനുമാണ് കേസ്. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്.
കോട്ടയം നെടുകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇദ്ദേഹം പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: