തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ സിറ്റി പൊലീസ് കമീഷണര്‍ക്കും ജോയന്റ് ആര്‍.ടി.ഒക്കും പരാതി . തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സുരേഷ് ഗോപി എത്തിയത് ആംബുലന്‍സില്‍ ആണെന്നും നിയമനടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി കെ.ബി. സുമേഷ് പരാതി നല്‍കിയത്.
സുരേഷ് ഗോപി നെട്ടിശ്ശേരിയിലെ വീട്ടില്‍നിന്ന് തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് ആംബുലന്‍സിലാണ് എത്തിയത്.
സുരേഷ് ഗോപിയുടെയും ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരും ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെയും മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെയും വകുപ്പുകള്‍പ്രകാരം ശിക്ഷാര്‍ഹമാണെന്നും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: