Kerala

പോക്‌സോ കേസില്‍ പ്രതിയായ നടിയെ ഉപയോഗിച്ച് ബാലചന്ദ്രമേനോനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുടൂബ് ചാനലുകള്‍ക്കെതിരെ കേസ്

case against you tube channels that made sexual allegations against balachandra menon

Published by

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ പോക്‌സോ കേസില്‍ പ്രതിയായ നടിയെ ഉപയോഗിച്ച് ലൈംഗിക ആരോപണം ഉന്നയിപ്പിച്ച യുടൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്തു. തന്നെ നടിയുടെ അഭിഭാഷകന്‍ ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായി കാണിച്ച് കഴിഞ്ഞദിവസം മേനോന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

നടിയുടെ അഭിഭാഷകന്‍ തന്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചാണ് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈമാസം 13 ആയിരുന്നു സംഭവം തൊട്ടടുത്ത ദിവസം തന്നെ നടി സമൂഹമാധ്യമത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ പോസ്റ്റ് ഇടുകയും യൂട്യൂബ് ചാനലുകള്‍ അത് പ്രചരിപ്പിക്കുകയും ചെയ്തു.
മുകേഷും ജയസൂര്യയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് എതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച നടിയാണ് ബാലചന്ദ്രമേനോന് എതിരെയും ആരോപണം ഉന്നയിച്ചത്. മുറിയിലേക്ക് വിളിച്ചു വരുത്തി അനാശാസ്യത്തിന് പ്രേരിപ്പിച്ചു എന്നാണ് ആക്ഷേപം.

പരേതനായ കലാഭവന്‍ മണിക്കെതിരെയും സമാനമായ ആക്ഷേപം ഈ നടി ഉന്നയിച്ചിട്ടുണ്ട്. ജാഫര്‍ ഇടുക്കി തന്നെ കലാഭവന്‍ മണിയുടെ പാടിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെവച്ച് കലാഭവന്‍ മണി വിശദമായി പരിചയപ്പെടാന്‍ മുറിക്കുള്ളിലേക്ക് ക്ഷണിച്ചുവെന്നുമാണ് ഈ നടിയുടെ ആക്ഷേപം.

മറ്റൊരു യുവതിയെ ബാലികയായിരിക്കെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന പോക്‌സോ കേസില്‍ പ്രതിയാണ് ആരോണ മുന്നയിച്ച നടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക