ശ്രീനഗർ : ഹിസ്ബുല്ല ഭീകരൻ കൊല്ലപ്പെട്ടതിൽ മനം നൊന്ത് തെരഞ്ഞെടുപ്പ് പ്രചാരണം പോലും നിർത്തി വച്ച് കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . ഹസൻ നസ്രല്ല രക്തസാക്ഷിയാണെന്നാണ് മെഹബൂബയുടെ വാദം .
‘ ലെബനനിലെയും ഗാസയിലെയും രക്തസാക്ഷികളോട് പ്രത്യേകിച്ച് ഹസൻ നസറുല്ലയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാളെ എന്റെ പ്രചാരണം റദ്ദാക്കുന്നു. അപാരമായ ദുഃഖത്തിന്റെയും മാതൃകാപരമായ ചെറുത്തുനിൽപ്പിന്റെയും ഈ മണിക്കൂറിൽ ഞങ്ങൾ പലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്കൊപ്പം നിൽക്കുന്നു.‘ എന്നാണ് മെഹബൂബയുടെ കുറിപ്പ്.
ജമ്മു കശ്മീരിലെ ബുദ്ഗാമിലും ശ്രീനഗറിലും പ്രതിഷേധ മാർച്ച് നടന്നിരുന്നു. നസ്‌റല്ലയുടെ ചിത്രങ്ങളുമേന്തി തീവ്ര ഇസ്ലാമിസ്റ്റുകൾ തെരുവിലിറങ്ങി.ഓൾ ഇന്ത്യ ഷിയ പേഴ്‌സണൽ ലോ ബോർഡിന്റെ (എഐഎസ്‌പിഎൽബി) ജനറൽ സെക്രട്ടറി മൗലാന യാസൂബ് അബ്ബാസും നസ്‌റല്ലയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ മരണം മുസ്‌ലിം ലോകത്തിന് വലിയ നഷ്ടമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കാനും വീടുകളിൽ കരിങ്കൊടി ഉയർത്താനും അബ്ബാസ് ഇന്ത്യയിലെ ഷിയാ സമൂഹത്തോട് അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: