Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുതിക്കുന്ന ഭാരതം, കിതയ്‌ക്കുന്ന കേരളം

ജനകീയ ജനാധിപത്യം 13

വി.മുരളീധരന്‍ by വി.മുരളീധരന്‍
Sep 29, 2024, 05:59 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

പഠന റിപ്പോര്‍ട്ടുകള്‍ക്ക് പ്രസക്തിയേറുന്ന കാലമാണിത്. ചിലതിന് വലിയ വാര്‍ത്താ പ്രാധാന്യം കിട്ടുമ്പോള്‍ മറ്റു ചിലത് മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കും. ഏത് സര്‍വെകളെയും ഡാറ്റ അപ് ലോഡ് ചെയ്യുന്നതിലെ സാമര്‍ഥ്യം കൊണ്ട് പ്രചാരവേലയ്‌ക്ക് അനുകൂലമാക്കി മാറ്റുന്നവരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. അടുത്തിടെ, ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം ഒന്നാമതെത്തി എന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരം ഒരു മന്ത്രി തന്നെ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നത് നാം കണ്ടു. വാസ്തവത്തില്‍ വ്യവസായ സൗഹൃദ കാര്യത്തില്‍ പിന്നോക്കം നിന്ന സംസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാനില്‍ ഏതാനും കാര്യങ്ങള്‍ നന്നായി ചെയ്തതിന് മാത്രമാണ് കേരള സര്‍ക്കാരിനെ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അഭിനന്ദിച്ചത്.

ഏതായാലും കേരളത്തിലെ വ്യവസായമന്ത്രി ഫലകം വാങ്ങിയ വാര്‍ത്ത ഒന്നാം പേജില്‍ കൊടുത്ത മാധ്യമങ്ങള്‍ തമസ്‌കരിച്ച ഒരു റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ മൂന്നാമത്തെ വലിയ ശക്തിയായി ഭാരതം മാറിയിരിക്കുന്നു എന്ന ഏഷ്യാ പവര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നു. ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ലോവൈ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. കരുത്തരായ ജപ്പാനെ പിന്തള്ളിയാണ് ഭാരതം മൂന്നാം സ്ഥാനത്തെത്തിയത്. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും ഊര്‍ജസ്വല സമ്പദ്ഘടന എന്ന നിലയിലേക്ക് നരേന്ദ്രമോദി നയിക്കുന്ന ഭാരതം മാറി എന്നതാണ് ലോവൈയുടെ പഠനം കാണിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച, സൈനിക ശേഷി, നയതന്ത്ര ബന്ധങ്ങള്‍, സാംസ്‌കാരിക മുദ്രകള്‍, ഭാവിയിലേക്കുള്ള വിഭവങ്ങളുടെ കരുതല്‍ ശേഖരം എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഏഷ്യയിലെ ശാക്തിക ചേരി നിര്‍ണയിക്കുന്നത്. നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയാണ് ഭാരതത്തിന്റെ നേട്ടത്തിന് അടിസ്ഥാന ഘടകമെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങളാണ് രാജ്യത്തിന്റെ കരുത്ത്. 2014 മുതല്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവന്ന സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന്റെ കുതിപ്പിന് കാരണമായി. ഉല്‍പാദനരംഗത്തെ വളര്‍ച്ചയാണ് ലോവൈ ഇന്‍സ്റ്റിറ്റിയൂട്ട് ചൂണ്ടിക്കാണിക്കുന്ന പ്രധാനഘടകം. 2023-24ല്‍ 8.2 ശതമാനം വളര്‍ച്ച നേടിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ, ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി മാറിക്കഴിഞ്ഞു. നയതന്ത്രരംഗത്തെ മികച്ച പ്രകടനമാണ് ഭാരതത്തെ മുന്നിലെത്തിച്ച മറ്റൊരു ഘടകം. മോദി എന്ന നയതന്ത്രജ്ഞന്‍ തന്നെയാണ് ഇവിടെയും ഭാരതത്തിന്റെ കരുത്ത്. അഞ്ചുവര്‍ഷം വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗമായിരുന്നതിനാല്‍ ആ സ്വാധീനം നേരിട്ട് മനസിലാക്കിയയാളാണ് ഞാന്‍. ആഗോളസംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നത് മുതല്‍ സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വരെ അദ്ദേഹത്തിന്റെ നിലപാടുകളും നയങ്ങളും അന്താരാഷ്‌ട്ര സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റി. ജി 20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പും ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും ലോകം കണ്ടു. ആഫ്രിക്കന്‍ യൂണിയനെ ജി20 ഉച്ചകോടിയിലെ സ്ഥിരാംഗമാക്കുന്നതില്‍ നമുക്ക് വിജയിക്കാനായി.

ഗള്‍ഫ് രാജ്യങ്ങളുമായടക്കം ഭാരതത്തിന്റെ ബന്ധം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കൂടുതല്‍ ഊഷ്മളമായി. ജി 20 ദല്‍ഹി ഉച്ചകോടിയില്‍ ധാരണയായ ഇന്ത്യ ഗള്‍ഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി അന്താരാഷ്‌ട്രബന്ധങ്ങള്‍ക്ക് പുത്തന്‍മാനം നല്‍കി. നിരവധി രാജ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവരുടെ സിവിലിയന്‍ ബഹുമതികള്‍ നല്‍കി ആദരിച്ചു.
പ്രതിരോധ രംഗത്തെ കാര്യക്ഷമത കൂട്ടലാണ് ഭാരതത്തെ ഏഷ്യയിലെ മൂന്നാം ശക്തിയാക്കി മാറ്റുന്ന ഇനിയൊരു മേഖല. ബാഹ്യവും ആഭ്യന്തരവുമായ പ്രതിരോധശേഷി കൂട്ടാന്‍ ഭാരതത്തിന് കഴിഞ്ഞു. തീവ്രവാദ ആക്രമണങ്ങളും അതിര്‍ത്തി സംഘര്‍ഷങ്ങളും കാര്യമായി കുറയ്‌ക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് സാധിച്ചു. യുപിഎ ഭരണകാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രിപോലും സന്ദര്‍ശിക്കാന്‍ ഭയന്ന കശ്മീരിലെ ലാല്‍ ചൗക്കില്‍ ഇന്ന് വിനോദസഞ്ചാരികളുടെ തിരക്കാണ്. ജമ്മുവിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍പ്പോലും ആളുകള്‍ ഭയമില്ലാതെ പോളിങ് ബൂത്തുകളിലെത്തുന്നു. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും സുരക്ഷിതമാക്കാന്‍ പ്രതിരോധ വകുപ്പിനായി. കര്‍ശന നടപടിയിലൂടെ മാവോയിസ്റ്റ് ഭീഷണി തുടച്ചുനീക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിന് കഴിഞ്ഞു. ലോവൈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന റിപ്പോര്‍ട്ട് വന്നതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ(പിഎല്‍എഫ്എസ്) പ്രസിദ്ധീകരിച്ചത്. ദേശീയ തൊഴിലില്ലായ്മ നിരക്കിന്റെ ഈ കണക്കില്‍ മുന്‍പിലാണ് പിണറായി വിജയന്‍ ഭരിക്കുന്ന കേരളം. 2022-23ല്‍ 7 ശതമാനമായിരുന്ന നിരക്ക് 2023-24ല്‍ 7.2 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഗോവ (8.5%) കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് കേരളത്തിലാണെന്ന് പിഎല്‍എഫ്എസ് വ്യക്തമാക്കുന്നു. 29 വയസുവരെയുള്ള ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനം കേരളമാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിലും ഗുജറാത്തിലുമാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ്. സര്‍ക്കാരുകളുടെ നയങ്ങളാണ് ഇതിന് കാരണം. തൊഴിലുണ്ടാവണമെങ്കില്‍ സംരംഭങ്ങള്‍ ഉണ്ടാവണം, നിക്ഷേപങ്ങള്‍ വരണം. വ്യക്തികള്‍ സ്വന്തമായി ലോണെടുത്ത് തുടങ്ങുന്ന പെട്ടിക്കടയെയും സര്‍ക്കാര്‍ കൊണ്ടുവന്ന സംരംഭമായി അവതരിപ്പിക്കുന്ന തള്ളല്ല കേരളത്തിനാവശ്യം. രണ്ടര വര്‍ഷത്തിനിടെ മൂന്നുലക്ഷത്തോളം സംരംഭങ്ങള്‍ ആരംഭിച്ചു എന്ന വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രസ്താവന തൊഴില്‍ തേടി പരക്കം പായുന്ന കേരളയുവതയെ പരിഹസിക്കലാണ്. വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ കൂട്ടത്തോടെ കേരളം വിടുന്നു. കാരണം അവര്‍ക്ക് ഇവിടെ ജീവിക്കാനുള്ള ഭൗതിക സാഹചര്യങ്ങളില്ല, തൊഴില്‍ അവസരങ്ങളില്ല. പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉള്ളവര്‍പ്പോലും നിയമനത്തിനായി തെരുവില്‍ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ.

അതേസമയം, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയവിദ്യാഭ്യാസ നയത്തെ എതിര്‍ക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. 2025 ആവുമ്പോഴേക്കും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്നുമായി 50% വിദ്യാത്ഥികള്‍ക്കെങ്കിലും തൊഴില്‍ പരിശീലനം നല്‍കാന്‍ ലക്ഷ്യമിടുന്ന നയത്തെ എതിര്‍ക്കുന്നവര്‍ നടത്തുന്ന സര്‍വകലാശാലകളുടെ സ്ഥിതിയെന്താണ് ? സര്‍വകലാശാലകളെ ഭാര്യമാര്‍ക്കും ഇഷ്ടക്കാര്‍ക്കും തൊഴില്‍ നല്‍കാനുള്ള ഇടങ്ങളാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഉന്നതവിദ്യാഭ്യാസ മേഖലയെയാകെ തകര്‍ത്തു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടിക, ഇന്ത്യ റാങ്കിങ്‌സ് പുറത്തുവന്നതും ഈ മാസം തന്നെയാണ്. കേരള സര്‍ക്കാരിന് കീഴിലുള്ള ഒറ്റ സര്‍വകലാശാലയോ കോളജുകളോ ആദ്യ പത്തില്‍ ഇല്ല എന്നതാണ് ഖേദകരം. കേരളത്തിന്റെ പേര് ആ പട്ടികയില്‍ വരുത്തിയത് ഐഐടി, എന്‍ഐടി എന്നീ സ്ഥാപനങ്ങളുടെ സാന്നിധ്യമാണ്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും എന്ന വാചാടോപം നാളുകളായി കേരളം കേള്‍ക്കുന്നു. പക്ഷേ യാഥാര്‍ഥ്യം അതില്‍ നിന്ന് തുലോം അകലെയാണെന്ന് മാത്രം. ഏഷ്യാ പവര്‍ ഇന്‍ഡക്‌സില്‍ ഭാരതം മുന്നേറുകയും തൊഴിലില്ലായ്മയിലും വിദ്യാഭ്യാസനിലവാരത്തിലും കേരളം പിന്നാക്കം പോവുകയും ചെയ്യുന്നതിന് കാരണം അതത് സര്‍ക്കാരുകളുടെ നയങ്ങളും നിലപാടുകളുമാണ്. ഭരിക്കുന്നവര്‍ക്ക് ജനതാല്‍പര്യത്തിനപ്പുറം വ്യക്തിതാല്‍പര്യങ്ങളായാല്‍ നാട് കിതയ്‌ക്കും. ജനക്ഷേമത്തിനാണ് ഭരണാധികാരിയുടെ പ്രഥമ പരിഗണനയെങ്കില്‍ നാട് സമസ്തമേഖലയിലും കുതിയ്‌ക്കും.

(മുന്‍ കേന്ദ്രവിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍)

Tags: ജനകീയ ജനാധിപത്യം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പുഷ്പനില്‍ നിന്ന് കെയ്‌സനിലേക്ക് ഒരു പിണറായി ദൂരം

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Main Article

പിണറായിക്ക് തുണയാവുന്ന മാധ്യമ സിന്‍ഡിക്കേറ്റ്

Main Article

ആഭ്യന്തരവകുപ്പെന്ന അധോലോകം

Main Article

സിനിമയിലെ ദുശ്ശാസനന്മാരും രാഷ്‌ട്രീയത്തിലെ ധൃതരാഷ്‌ട്രരും

പുതിയ വാര്‍ത്തകള്‍

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies