തിരുവനന്തപുരം: ഇടത് നിലപാടുകള്‍ എതിര്‍ക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ലെന്നും തങ്ങള്‍ ആശയങ്ങളെ എതിര്‍ക്കുന്നത് ആശയം കൊണ്ടാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഈ ആശയത്തിന്റെ ബലത്തില്‍ സിപിഐയ്ക്ക് ഉറപ്പുണ്ട്. സംസ്ഥാന സെക്രട്ടറി വിരല്‍ ഞൊടിച്ചാല്‍ അന്‍വറുടെ കൈയും കാലും വെട്ടുമെന്ന സിപിഎമ്മിന്റെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു ഘടകകക്ഷിയായ സിപിഐ. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര് അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഒരുവട്ടം അല്ല രണ്ടുവട്ടം ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തി, ഇത് എന്തിനെന്ന് അറിയില്ല. ഇതിനാല്‍ എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ നിലപാടില്‍ മാറ്റമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പിവി അന്‍വര്‍ എംഎല്‍എയുടെ പിന്നിലുള്ളവര്‍ ആരൊക്കെയെന്ന് പിന്നീട് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: