Kerala

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം; മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ആയില്യം എഴുന്നള്ളത്ത്; ഏറ്റവും ഒടുവില്‍ നടന്നത് 2018-ല്‍

Published by

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ആയില്യപൂജയും എഴുന്നള്ളത്തും നടക്കുന്നത്. 2018-ന് ശേഷം ഇത് ആദ്യമായാണ് വലിയമ്മയുടെ കാര്‍മികത്വത്തിലുള്ള ആയില്യം പൂജയും എഴുന്നള്ളത്തും നടക്കുന്നത്. ഉമാദേവീ അന്തര്‍ജനത്തിന്റെ അനാരോഗ്യത്തെ തുടര്‍ന്ന് മുന്‍വര്‍ശങ്ങളില്‍ ആയില്യം പൂജയും എഴുന്നള്ളത്തും നടന്നിരുന്നില്ല.

മൂന്നു പതിറ്റാണ്ടായി ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായിരുന്ന മണ്ണാറശാല ഉമാദേവി അന്തര്‍ജനം 2023 ഓഗസ്റ്റ് 9ന് സമാധിയായതിനെ തുടര്‍ന്നു സാവിത്രി അന്തര്‍ജനം മണ്ണാറശാല വലിയമ്മയായി അഭിഷിക്തയായി. തുടര്‍ന്നു ഒരു വര്‍ഷത്തെ സംവത്സര ദീക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണു സാവിത്രി അന്തര്‍ജനം പൂജകള്‍ ആരംഭിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by