മുംബൈ ; ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മുംബൈ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ജനത്തിരക്കുള്ള സ്ഥലങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്.
‘ തിരക്കേറിയ സ്ഥലങ്ങളിലും മതപരമായ സ്ഥലങ്ങളിലും ‘മോക്ക് ഡ്രില്ലുകൾ’ നടത്താൻ ഞങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ഡിസിപിമാരോടും അതത് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്,” പോലീസ് പറഞ്ഞു.കനത്ത ജനത്തിരക്കും രണ്ട് പ്രധാന മതകേന്ദ്രങ്ങൾ ഉള്ളതുമായ ക്രോഫോർഡ് മാർക്കറ്റ് ഏരിയയിൽ ഒരു മോക്ക് ഡ്രിൽ നടത്തിയതായി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
ആഘോഷ കാലമായതിനാലാണ് സുരക്ഷ വർധിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നവംബറിൽ മഹാരാഷ്‌ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം പരിഗണിച്ചും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.നഗരത്തിലെ എല്ലാ ക്ഷേത്രങ്ങളോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുൻകരുതൽ നടപടിയെന്ന നിലയിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: