വിശദവിവരങ്ങള്‍ www.newindia.co.in ല്‍
ഒക്ടോബര്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ദി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ് അപ്രന്റീസ് ആക്ട് പ്രകാരം വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള കമ്പനിയുടെ മേഖലാ ഓഫീസ് /ബ്രാഞ്ചുകളിലേക്ക് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. 325 ഒഴിവുകളുണ്ട്. കേരളത്തില്‍ 15 പേര്‍ക്കാണ് അവസരം. അപ്രന്റീഷിപ്പിനായി https://nats.education.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.newindia.co.in ല്‍ ലഭ്യമാണ്. ഓരോ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ള ഒഴിവുകള്‍ വിജ്ഞാപനത്തിലുണ്ട്. പ്രാദേശിക ഭാഷാ പ്രാവീണ്യം ഉണ്ടാകണം.
ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദമുണ്ടായിരിക്കണം. പ്രായപരിധി 1.9.2024 ല്‍ 21-30 വയസ്സ്. എസ്സി/എസ്ടി വിഭാഗത്തിന് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും വിധവകള്‍ക്കും വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്യാത്ത വനിതകള്‍ക്കും 35/40 വയസ്സുവരെയും പ്രായപരിധിയില്‍ ഇളവുണ്ട്. മെഡിക്കല്‍/ഫിസിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം.
ഒക്ടോബര്‍ 12-14 നടത്തുന്ന ഓണ്‍ലൈന്‍ അപ്രന്റീസ്ഷിപ്പ് എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. www.bfsissc.com/careers ല്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 5 വരെ രജിസ്റ്റര്‍ ചെയ്യാം. ഫീസ് ജനറല്‍/ഒബിസി വിഭാഗങ്ങള്‍ക്ക് നികുതിയടക്കം944 രൂപ, വനിതകള്‍ക്ക് 708 രൂപ, എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് 708 രൂപ ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി)-472രൂപ. രജിസ്ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്കാണ് പരിശീലനം പ്രതിമാസം 9000 രൂപ സ്റ്റൈപന്റ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: