India

ജഗന്‍ മോഹന്‍ റെഡ്ഡി തിരുപ്പതി ദര്‍ശനം റദ്ദാക്കി; ദര്‍ശനം വിവാദമാക്കാനും ശ്രമം

Published by

അമരാവതി: വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ ഇന്ന് ദര്‍ശനം നടത്താനുള്ള തീരുമാനം റദ്ദാക്കി.

തിരുപ്പതി ലഡു ആരോപണങ്ങളിലൂടെ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ എന്ന പേരിലാണ് ജഗന്‍ തിരുപ്പതി ദര്‍ശനം പ്രഖ്യാപിച്ചത്. ക്ഷേത്രം സന്ദര്‍ശിക്കാനുള്ള അനുമതി അധികൃതര്‍ നിഷേധിച്ചതിനാലാണ് തീരുമാനം റദ്ദാക്കിയതെന്ന് ജഗന്‍ അറിയിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളി. ദര്‍ശനം വിവാദമാക്കാനായിരുന്നു വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ശ്രമം. അതാണ് ക്ഷേത്രദര്‍ശനവും റദ്ദാക്കിയതിന് പിന്നില്‍. ക്ഷേത്രദര്‍ശനത്തിന് മുന്നോടിയായി അദ്ദേഹം സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by