തിരുവനന്തപുരം: ആരോഗ്യസംരക്ഷണം, വ്യവസായം, ഗവേഷണം എന്നിവയെ സമന്വയിപ്പിച്ച് കേരളത്തിന്റെ മറ്റു മേഖലകളിലും ലൈഫ് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ പ്രധാന ലൈഫ് സയന്‍സ് കോണ്‍ക്ലേവായ ബയോ കണക്ടിന്റെ രണ്ടാമത് എഡിഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കുകൂടാതെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ലൈഫ് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലൈഫ് സയന്‍സ് രംഗത്തെ ഗവേഷണത്തിലും വികസനത്തിലും ഇന്നൊവേഷന് ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് ആരോഗ്യ സംരക്ഷണത്തെ വ്യവസായവുമായി ബന്ധിപ്പിക്കുകയാണ് പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോര്‍ജ്, ഭാരത് ബയോടെക് സിഎംഡി ഡോ. കൃഷ്ണ എല്ല, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: