കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുനെ ഏറ്റുവാങ്ങി ജന്മനാട്. ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് ഇനി ജന്മനാട്ടില്‍ അന്ത്യവിശ്രമം. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കാത്ത് നിരവധി പേരാണ് അര്‍ജുന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിന്നത്. അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് കണ്ണാടിക്കലെത്തി. ആദരാഞ്ജലി അർപ്പിക്കാൻ നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.
അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വാഹനം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ എത്തിയപ്പോള്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. കര്‍ണാടക പൊലീസും, കാര്‍വാര്‍ എംഎല്‍എ സതീഷ കൃഷ്ണ സെയിലും ഈശ്വര്‍ മാല്‍പെയും മൃതദേഹത്തെ അനുഗമിച്ച് അര്‍ജുന്റെ വീട്ടിലേക്ക്.വികാര നിര്‍ഭരമായാണ് കേരളം അര്‍ജുനെ ഏറ്റുവാങ്ങിയത്. കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പൂളാടിക്കുന്നില്‍ നിന്ന് ആരംഭിക്കുന്ന വിലാപയാത്രയ്‌ക്ക് ലോറി ഡ്രൈവര്‍മാരും കണ്ണാടിക്കലില്‍ നിന്ന് ജനകീയ കൂട്ടായ്മയും നേതൃത്വം നല്‍കും. ഒരു മണിക്കൂര്‍ നേരം വീട്ടില്‍ പൊതുദര്‍ശത്തിന് വെച്ചശേഷം പതിനൊന്ന് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.
അര്‍ജുനെ കണ്ടെത്താനും തിരച്ചില്‍ ഊര്‍ജിതമാക്കാനുമായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിലാപയാത്രയായി വീ്ട്ടിലേക്ക് തിരിച്ചു. പൊതുജനങ്ങളും മോട്ടര്‍ വാഹന തൊഴിലാളികളും ഉടമകളും വിലാപയാത്രയില്‍ പങ്കെടുക്കും. വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷമാകും സംസ്‌കാരം. വൈകിട്ട് തൊട്ടടുത്ത വയലില്‍ അനുശോചനയോഗവും നടക്കും. നാട്ടിലെ വിവിധ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരടക്കം ഒത്തുചേരും.
ഇന്നലെ വൈകിട്ട് 7.15ന് കാര്‍വാറിലെ ആശുപത്രിയില്‍നിന്ന് മൃതദേഹവും വഹിച്ച് ആംബുലന്‍സ് കോഴിക്കോട്ടേയ്‌ക്ക് പുറപ്പെട്ടു. മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്നലെ ഉച്ചയോടെയാണു പൂര്‍ത്തിയായത്. സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാംപിളുമായി പ്രാഥമിക പരിശോധനയില്‍ത്തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: