തിരുവനന്തപുരം:പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സസ്പന്‍ഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്. ഇരുവരെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്.
ഇരുവര്‍ക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.ഇത് മറികടന്നാണ് ഡീനിനെയും അസിസ്റ്റന്റ വാര്‍ഡനെയും തിരിച്ചെടുക്കാന്‍ മാനേജിംഗ് കൗണ്‍സില്‍ നീക്കം നടത്തിയത്. ഈ സാഹചര്യത്തില്‍ ഭരണസമിതി യോഗത്തിന്റെ മിനിറ്റ്സ് ഗവര്‍ണര്‍ മരവിപ്പിച്ചു.ഇതോടെ ഡീനും അസിസ്റ്റന്റ് വാര്‍ഡനും സസ്പെന്‍ഷനില്‍ തുടരും. മുന്‍ ഡീന്‍ എം.കെ.നാരായണന്,മുന്‍അസിസ്റ്റന്റ് വാര്ഡന് ഡോ.കാന്തനാഥന് എന്നിവരെ തിരിച്ചെടുത്ത് കോളേജ് ഓഫ് എവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്മെന്റില്‍ നിയമിക്കാനായിരുന്നു മാനേജിംഗ് കൗണ്‍സിലില്‍ തീരുമാനിച്ചത്.
സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
യൂണിവേഴ്സിറ്റി ഭരണസമിതി ഭൂരിപക്ഷ അഭിപ്രായത്തിന്റെ മറവിലാണ് യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.വിസി, മാനേജിംഗ് കൗണ്‍സില്‍ അംഗം ടി. സിദ്ദിഖ് എംഎല് എ ഉള്‍പ്പടെ നാലു പേര് വിയോജിച്ചപ്പോള്‍ മറ്റൊരു അംഗമായ സച്ചിന് ദേവ് എംഎല്‍എ ഉള്‍പ്പടെ 12 പേര് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: