India

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് പഠിക്കാന്‍ വിദേശ പ്രതിനിധിസംഘം

Published by

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ തികച്ചും ആരോഗ്യകരവും ജനാധിപത്യപരവുമാണെന്ന് 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പ്രതികരണം.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയ അമേരിക്ക, സിങ്കപ്പൂര്‍, നോര്‍വേ, മെക്‌സിക്കോ, ഗയാന, ദക്ഷിണ കൊറിയ, സൊമാലിയ, പനാമ, നൈജീരിയ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, നോര്‍വേ, ടാന്‍സാനിയ, റുവാണ്ട, അള്‍ജീരിയ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരും പ്രതിനിധികളുമാണ് കഴിഞ്ഞ ദിവസം ബദ്ഗാം, ഓംപോര ശ്രീനഗര്‍ എന്നിവിടങ്ങളിലെ പോളിങ്ങ് ബൂത്തുകള്‍ സന്ദര്‍ശിച്ച്, തെരഞ്ഞെുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചത്.

ദല്‍ഹിയിലെ യുഎസ് നയതന്ത്രാലയത്തിന്റെ ഉപമേധാവി ജോര്‍ഗന്‍. കെ. ആന്‍ഡ്യൂസ് വോട്ടിങ് പ്രക്രിയയില്‍ തൃപ്തി രേഖപ്പെടുത്തി.

പൂര്‍ണമായും സ്ത്രീ ജീവനക്കാര്‍ മാത്രം നിയന്ത്രിക്കുന്ന പിങ്ക് പോളിങ് സ്റ്റേഷനുകള്‍ എന്ന ആശയം മികച്ചതാണെന്ന് ദക്ഷിണ കൊറിയന്‍ നയതന്ത്രജ്ഞന്‍ സാങ് വൂ ലിം പറഞ്ഞു.
ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by