കോട്ടയം: വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ഗണ്യമായ കുറവ് പരിഹരിക്കാന്‍ ഗണക സമുദായത്തെ പൂര്‍ണമായും ഒഇസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ജനറല്‍ സെക്രട്ടറി ജി. നിശീകാന്ത് ആവശ്യപ്പെട്ടു. സമുദായത്തിന്റെ ദീര്‍ഘകാലത്തെ ഈ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുന്നവര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഗണക സമൂഹത്തിന്റെ പിന്തുണ നല്‍കുമെന്നും പുതുപ്പള്ളിയില്‍ നടന്ന 81-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജികുമാര്‍ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ ചിറക്കര ശിവദാസന്‍ പതാകയുയര്‍ത്തി. മോസ്റ്റ് ബാക്ക്വേര്‍ഡ് കമ്യൂണിറ്റീസ് സംസ്ഥാന അധ്യക്ഷന്‍ എസ്. കുട്ടപ്പന് ചെട്ടിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ, കിസാന്‍ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. എസ്. ജയസൂര്യന്‍, ഗണക മഹാസഭ സംഘടനാ സെക്രട്ടറി സുരേഷ് പ്രക്കാനം, ജോയിന്റ് സെക്രട്ടറിമാരായ കെ.ജി. ശ്രീകുമാര്‍, പ്രിയ സജീവ്, ട്രഷറര്‍ റ്റി കെ വിജയന്, ചീഫ് ഓഡിറ്റര്‍ പി.എസ്. ഗോപി, എംബിസിഎഫ് സെക്രട്ടറിയും ബോര്‍ഡംഗവുമായ എന്‍.കെ. വിദ്യാധരന്, സ്വാഗതംഘം ചെയര്മാന് പേരൂര്‍ എസ്. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗണക വനിതാവേദി സംസ്ഥാന പ്രസിഡന്റ് സിന്ധു പ്രസാദ്, യുവജനവേദി സംസ്ഥാന പസിഡന്റ് അജേഷ് ബാലകൃഷ്ണന് എന്നിവര്‍ സംഘടനാ സന്ദേശങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: