India

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സിയാച്ചിന്‍ ക്യാമ്പില്‍; സൈനികരുമായി ആശയവിനിമയം നടത്തി

Published by

ന്യൂഡല്‍ഹി:രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സിയാച്ചിന്‍ ബേസ് ക്യാമ്പ് സന്ദര്‍ശിച്ചു.1984 ഏപ്രില്‍ 13ന് സിയാച്ചിന്‍ ഹിമനിരകളില്‍ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ മേഘദൂത് ആരംഭിച്ചതിനുശേഷം വീരമൃത്യു വരിച്ച സൈനികരുടെയും ഉദ്യോഗസ്ഥരുടെയും ത്യാഗത്തിന്റെ പ്രതീകമായ സിയാച്ചിന്‍ യുദ്ധ സ്മാരകത്തില്‍ ശ്രദ്ധഞ്ജലികള്‍ അര്‍പ്പിച്ചു.അവിടെ നിയോഗിച്ചിരുന്ന സൈനികരെ ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്തു.

സൈനികരെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി, സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍ എന്ന നിലയില്‍ തനിക്ക് അവരില്‍ അഭിമാനമുണ്ടെന്നും എല്ലാ പൗരന്മാരും സൈനികരുടെ ധീരതയെ അഭിവാദ്യം ചെയ്യുന്നതായും രാഷ്‌ട്രപതി പറഞ്ഞു.

1984 ഏപ്രിലില്‍ ഓപ്പറേഷന്‍ മേഘദൂത് ആരംഭിച്ചതു മുതല്‍ ഇന്ത്യന്‍ സായുധ സേനയിലെ ധീരരായ സൈനികരും ഉദ്യോഗസ്ഥരും ഈ മേഖലയുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു. അവര്‍ കഠിനമായ കാലാവസ്ഥയെ അഭിമുഖീകരിക്കുന്നു. കനത്ത മഞ്ഞുവീഴ്ചയും മൈനസ് 50 ഡിഗ്രി താപനിലയും പോലുള്ള പ്രയാസകരമായ സാഹചര്യങ്ങളില്‍, അവര്‍ പൂര്‍ണ്ണ പ്രതിബദ്ധതയോടും ജാഗ്രതയോടും കൂടി നിലകൊള്ളുന്നു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും അസാധാരണമായ ഉദാഹരണങ്ങള്‍ അവര്‍ അവതരിപ്പിക്കുന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും സൈനികരുടെ ത്യാഗത്തെയും ധീരതയെയും കുറിച്ച് അറിയാമെന്നും നാം അവരെ ബഹുമാനിക്കുന്നുവെന്നും രാഷ്‌ട്രപതി സൈനികരോട് പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by