Entertainment

സിദ്ദിഖിനെ രക്ഷിക്കാൻ ദിലീപിന്റെ വക്കീൽ എത്തി ;ഇനി കേസ് മാറിമറിയും

Published by

പീഡനക്കേസിൽ ഒളിവിൽ പ്പോയ നടൻ സിദ്ധിഖിന്റെ കേസ് വാദിക്കാൻ സുപ്രീംകോടതിയിൽ എത്തുന്നത് രാജ്യത്തെ കോളിളക്കമുണ്ടാക്കിയ കേസുകളിൽ വമ്പൻ കക്ഷികൾക്ക് വേണ്ടി വാദിച്ച സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി, ഒന്നുകൂടെ എടുത്തു പറഞ്ഞാൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരിക്കേസിൽ അറസ്റ്റിലായപ്പോൾ പുഷ്പം പോലെ ജാമ്യത്തിലിറക്കിയ അദ്ദേഹം തന്നെയാണ് സുപ്രീം കോടതിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വേണ്ടി വാദിച്ചതും. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ പീഡനക്കേസിൽ ലുക്ക് ഔട്ട് നോട്ടീസും അറസ്റ്റ് നടപടികളുമായി എത്തിനിൽക്കുന്ന നടൻ സിദ്ധിഖ് ഈ കേസിൽ നിന്നും ഊരിപോക്കാൻ പിടിച്ചിരിക്കുന്ന പുളി കൊമ്പാണ് മുകുള്‍ റോത്തഗി എന്നത് വ്യക്തം. ഇതോടെ സുപ്രീംകോടതിയിൽ നടൻ സിദ്ദിഖിനും, അതിജീവിതയ്‌ക്കും, സംസ്ഥാന സർക്കാരിനും വേണ്ടി ഹാജരാകുന്നത് ഇടിവെട്ട് അഭിഭാഷകർ ആയിരിക്കും.

അതേസമയം, സംസ്ഥാന സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറാണ് ഹാജരാകുന്നത്. നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്‌തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടപ്പോൾ സർക്കാരിന് വേണ്ടി അതിനെ എതിർക്കുകയും അനുകൂലവിധി നേടുകയും ചെയ്‌തത് അഡ്വ. രഞ്ജിത് കുമാറാണ്. ‌ആ കേസിൽ ഏറ്റുമുട്ടിയവർ സിദ്ദിഖ് കേസിലും നേർക്കുനേർ വരുന്നുവെന്നതാണ് ശ്രദ്ധേയം.

അതിജീവിതയ്‌ക്കു വേണ്ടി സ്‌ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന മുതി‌ർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരാകും. ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാകുകയും,​ മകളുടെ അടക്കം അരുംകൊലകൾ കൺമുന്നിൽ കാണുകയും ചെയ്‌ത ബിൽക്കിസ് ബാനുവിന് നീതി ഉറപ്പിക്കാൻ ഈ വനിതാ അഭിഭാഷക പരമോന്ന കോടതിയിൽ നിയമപോരാട്ടം നടത്തിയിരുന്നു.

ഇനി ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ ആവശ്യപ്പെടുമോയെന്നതാണ് നിർണായകം. ഈയാഴ്ച ഇനി നാളെ മാത്രമാണ് സുപ്രീംകോടതി സിറ്റിംഗുള്ളത്. നാളെ അടിയന്തരമായി പരിഗണിക്കണമെങ്കിൽ ഇന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ജാമ്യാപേക്ഷയ്‌ക്ക് അടിയന്തര സ്വഭാവമുണ്ടെന്ന് ചീഫ് ജസ്റ്റിസിന് ബോദ്ധ്യപ്പെട്ടാലേ നാളെ ലിസ്റ്റ് ചെയ്യൂ. അല്ലെങ്കിൽ പുതിയ കേസുകൾ പോലെ അടുത്ത തിങ്കളാഴ്ചയോ, വെള്ളിയാഴ്ചയോ മാത്രമേ ലിസ്റ്റ് ചെയ്യൂ എന്നാണ് അറിയുന്നത്.
അതേസമയം, ​മു​ൻ​കൂ​ർ​ ​ജാ​മ്യം​തേ​ടി​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ ​ന​ട​ൻ​ ​സി​ദ്ദി​ഖ്,​ ​ഹൈ​ക്കോ​ട​തി​ ​നി​രീ​ക്ഷ​ണ​ങ്ങ​ളെ​ ​ഹ​ർ​ജി​യി​ൽ​ ​ചോദ്യം​ചെ​യ്തി​ട്ടു​ണ്ട്.​ ​ന​ട​നെ​തി​രെ​യു​ള്ള​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കു​മ്പോ​ൾ​ ​പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ​ ​ത​ന്നെ​ ​കു​റ്റം ചെയ്‌തുവെ​ന്ന​ ​സൂ​ച​ന​യാ​ണു​ള്ള​തെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​നി​രീ​ക്ഷി​ച്ചി​രു​ന്നു.​ ​ഇ​ത​ട​ക്ക​മു​ള്ള​ ​നീ​രീ​ക്ഷ​ണ​ങ്ങ​ളെ​യാ​ണ് ​സി​ദ്ദി​ഖ് ​ഹ​ർ​ജി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത്. താ​ൻ​ ​നി​ര​പ​രാ​ധി​യാ​ണെ​ന്നും​ ​ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്നും​ ​ഹ​ർ​ജി​യി​ൽ പറയു​ന്നു. തെളിവു​​ശേ​ഖ​ര​ണ​ത്തി​ന് ​അ​റ​സ്റ്റോ,​ ​ക​സ്റ്റ​ഡി​യി​ൽ​ ​ചോ​ദ്യം​ചെ​യ്യ​ലോ​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​തി​ർ​ന്ന അഭി​ഭാ​ഷ​ക​ൻ​ ​മു​കു​ൾ​ ​റോ​ത്ത​ഗി​യു​ടെ​ ​മ​ക​ൾ​ ​ര​ഞ്ജീ​ത​ ​റോ​ത്ത​ഗി​ ​മു​ഖേ​ന​യാ​ണ് ​ഹ​ർ​ജി​ ​സ​മ​ർ​പ്പി​ച്ച​ത്.​

അതേസമയം, തനിക്കെതിരായ ബലാത്സംഗ പരാതിയില്‍ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയതെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് (Siddique). താരസംഘടനകളായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള ചേരിപ്പോരാണ് തനിക്കെതിരായ പീഡനപരാതിക്ക് പിന്നിലെന്ന് നടൻ ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ പരാതിക്കാരി മുമ്പ് പലതവണ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്നൊന്നും ബലാത്സംഗം ചെയ്തതായി പറഞ്ഞിട്ടില്ല. പരാതി നല്‍കാന്‍ എട്ട് വര്‍ഷത്തെ കാലതാമസമുണ്ടായി. ആരോപണങ്ങള്‍ പരസ്പരവിരുദ്ധമാണ്. ഭയം മൂലമാണ് പരാതി നല്‍കാന്‍ വൈകിയതെന്നത് അവിശ്വസനീയമാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കണമെന്നും സിദ്ദിഖിന്റെ അഭിഭാഷകന്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയ കത്തില്‍ ആവശ്യപ്പെടുന്നു.

താന്‍ 65 വയസ്സു കഴിഞ്ഞ സീനിയര്‍ സിറ്റിസണാണ്. പേരക്കുട്ടി അടങ്ങുന്ന കുടുംബത്തിന്റെ ഭാഗമാണ്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാനും തയ്യാറാണ്. എന്നാല്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. അതിനാല്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സുപ്രീംകോടതിയില്‍ സിദ്ദിഖിന് വേണ്ടി ഹാജരാകുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക