അല്‍ബേനിയ: തലസ്ഥാനമായ ടിറാനയുടെ ഹൃദയഭാഗത്ത് ഒരു ബെക്താഷി പരമാധികാര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ആശയം അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി രാമ യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാവി ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
റോമിലെ വത്തിക്കാന്‍ സിറ്റിയുടെ മാതൃകയിലായിരിക്കും പുതിയ രാഷ്ട്രം. വത്തിക്കാന്‍ സിറ്റിയുടെ നാലിലൊന്ന് വിസ്തൃതിയുള്ള 10 ഹെക്ടര്‍ ഭൂമി കൈവശം വയ്ക്കുന്ന പുതിയ രാഷ്ട്രത്തിന് അതിന്റേതായ ഭരണവും പാസ്പോര്‍ട്ടുകളും അതിര്‍ത്തികളും ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ തുര്‍ക്കിയില്‍ സ്ഥാപിതമായ ഷിയാ സൂഫി ഗ്രൂപ്പായ ബെക്താഷി ഓര്‍ഡറിന്റെ മതപരമായ ആചാരങ്ങളാണ് ഇത് പിന്തുടരുന്നത്.
പരമാധികാരം നല്‍കുന്നതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കിലും, ബെക്താഷി നേതാക്കള്‍ പദ്ധതിയില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.
15-ാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സുല്‍ത്താന്റെ ഉന്നത സൈനികരായ ജാനിസറി കോറില്‍ സ്വാധീനം ചെലുത്തി പ്രാധാന്യം നേടിയ ബെക്താഷി ഓര്‍ഡറിന് അല്ബേനിയയ്ക്കുള്ളില് ഒരു നീണ്ട ചരിത്രമുണ്ട്. അല്‍ബേനിയയിലെ ജനസംഖ്യയുടെ പകുതിയോളം പേര് മുസ്ലീങ്ങളാണ്. എന്നാല്‍ രാജ്യത്ത് ഗണ്യമായ കത്തോലിക്കരും ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുമുണ്ട്. മുസ്ലീം ജനസംഖ്യയുടെ ഏകദേശം 10% ബെക്താഷി ഓര്‍ഡറാണ്. മദ്യപാനം അനുവദിക്കുക, സ്ത്രീകളെ സ്വതന്ത്രമായി വസ്ത്രം ധരിക്കാന്‍ അനുവദിക്കുക, കര്‍ശനമായ ജീവിതശൈലി നിയമങ്ങള്‍ ഒഴിവാക്കുക എന്നിവ ഉള്‍പ്പെടെയുള്ള പുരോഗമന മൂല്യങ്ങളാണ് ഇവര്‍ പിന്തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: