ലാപതാ ലേഡീസിന് പിന്നാലെ മറ്റാരു ബോളിവുഡ് ചിത്രവും 97-ാമത്തെ അക്കാഡമി അവാർഡ്സിലേക്ക്. രൺദീപ് ഹുഡ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രമായ സ്വതന്ത്ര്യ വീർ സവർക്കർ എന്ന ചിത്രമാണ് ഓസ്കാറിലേക്ക് പോകുന്നത്. സ്വതന്ത്ര്യസമര സേനാനിയായിരുന്ന വീർസവർക്കറുടെ ജീവിതം പറഞ്ഞ ചിത്രമാണ് സ്വതന്ത്ര്യ വീർ സവർക്കർ.
ചിത്രത്തിലെ അഭിനേതാക്കളും നിർമാതാവ് സന്ദീപ് സിംഗുമാണ് ചിത്രം ഓസ്കാറിലേക്ക് പോകുന്ന വിവരം പുറത്തുവിട്ടത്. ഫിലിം ഫെഡറേഷൻ ഒഫ് ഇന്ത്യക്ക് ഇരുവരും സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. മാർച്ച് 22നാണ് ചിത്രം മറാത്തിയിലും ഹിന്ദിയിലും പുറത്തുവന്നത്.
വീർ സവർക്കറായുള്ള ഹൂഡയുടെ പ്രകടനം ഏറെ പ്രശംസകൾ നേടിയിരുന്നു. ഓസ്കറിലെ ഔദ്യോഗിക എൻട്രിയായ ലാപതാ ലേഡീസിന്റെ അണിയറ പ്രവർത്തകർക്കും വീർസവർക്കർ ടീം ആശംസകൾ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയായി ഒരു ചിത്രം മാത്രമേ ഓസ്കാറിന് അയക്കാൻ സാധിക്കൂ.
എന്നാൽ സിനിമാ പ്രവർത്തകർക്ക് സ്വതന്ത്ര എൻട്രികളായും അവരുടെ സിനിമകൾ സമർപ്പിക്കാനാകും. 2022-ൽ ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയിരുന്നപ്പോൾ എസ്എസ് രാജമൗലിയുടെ ബ്ലോക്ക്ബസ്റ്റർ ആർആർആർ സ്വതന്ത്രമായി സമർപ്പിച്ചിരുന്നു. ഈ ചിത്രത്തിന് അവാർഡും ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: