ലഖ്‌നൗ: വ്യോമയാന മേഖലയില്‍ പറന്നുയരാന്‍ പുതിയ വിമാന സര്‍വീസ് കൂടി എത്തുന്നു. യുപി കേന്ദ്രമാക്കിയ ശംഖ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ശംഖ് എയറിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്. മൂന്ന് വര്‍ഷത്തേക്കുള്ള അനുമതി. ശര്‍വണ്‍ കുമാര്‍ വിശ്വകര്‍മയാണ് ശംഖ് എയറിന്റെ ചെയര്‍മാന്‍.
സര്‍വീസ് നടത്തുന്നതിന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ (ഡിജിസിഎ) അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ലഖ്‌നൗവും നോയിഡയും കേന്ദ്രമാക്കിയാണ് ശംഖ് എയര്‍ സര്‍വീസ് നടത്തുന്നത്. സര്‍വീസ് കുറവുള്ള രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് ശംഖ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആലോചന.
താരതമ്യേന കുറഞ്ഞ എയര്‍ നിരക്കുകള്‍, വിശ്വാസ്യത, യാത്രക്കാരുടെ സൗകര്യങ്ങള്‍, അനായാസമുള്ള പറക്കല്‍ എന്നിവയും കമ്പനി ലക്ഷ്യം വയ്‌ക്കുന്നു. സര്‍വീസിനായി ബോയിങ് 737-800 എന്‍ജി വിമാനങ്ങള്‍ എത്തിക്കാനാണ് ആലോചിക്കുന്നത്. ലഖ്‌നൗവും നോയിഡയും കേന്ദ്രമാക്കിയാണ് ശംഖ് എയര്‍ സര്‍വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക