പത്തനംതിട്ട: ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു.
വിഷ്ണുവിന്റെ അവതാരമാണ് പന്നി എന്ന് ഇവിടെ വിശ്വസിക്കുന്നു. കേരളത്തില്‍ പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്നതില്‍ ആര്‍എസ്എസുകാര്‍ എതിരാണ്. പന്നി മഹാവിഷ്ണുവിന്റെ അവതാരമാണെന്നാണ് അവര്‍ പറയുന്നത്. ചൈനയില്‍ പാമ്പിനെ ആഹാരമാക്കുമ്പോള്‍ പാമ്പിനെയും കുരങ്ങിനെയും പൂജിക്കുന്ന വിചിത്രമായ രീതിയാണ് ഇവിടെയെന്നും ഉദയഭാനു പറഞ്ഞു.
കോന്നി വനംവകുപ്പ് ഡിവിഷന്‍ ഓഫീസിലേക്ക് കര്‍ഷക സംഘം നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെയാണ് ജില്ലാ സെക്രട്ടറിയുടെ ഹൈന്ദവ അധിക്ഷേപം.
കോന്നി കാർഷിക മേഖലയിൽ വന്യജീവി ശല്യം നിലനിൽക്കുന്നുണ്ട്. വേണ്ട നടപടി സ്വീകരിക്കാത്തതിൽ വനംവകുപ്പിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ജനങ്ങൾ കടുത്ത അമർഷത്തിലാണ്. ഇതിനെ മറികടക്കാനായാണ് മാർച്ചുമായി സിപിഎം രംഗത്ത് എത്തിയത്. പന്നി അടക്കമുള്ള വന്യ ജീവികളെ നേരിടുന്നതിൽ കേന്ദ്രസർക്കാർ വിഴ്ച വരുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ മാർച്ച്.
ഇതിനിടെയാണ് ഹൈന്ദവ വിശ്വാസങ്ങൾക്കെതിരായ പരാമർശം സിപിഎം ജില്ലാ സെക്രട്ടറി നടത്തിയത്. ഇതാദ്യമായല്ല സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്ന് ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച് കൊണ്ടുള്ള പരാമർങ്ങൾ ഉണ്ടാകുന്നത്. ഹൈന്ദവരോട് എന്തും ആകാം എന്ന സിപിഎം ധാർഷ്ട്യത്തിന്റെ അവസാന ഉദാഹരണമായി മാറുകയാണ് ഉദയഭാനുവിന്റെ പരാമർശങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: