ജൂലൈ 16 രാവിലെ 8.30
ഷിരൂരിലെ ദേശീയപാത 66 ന്റെ ഒരുഭാഗത്തെ ചെങ്കുത്തായ മലനിരകള്‍ ഇടിഞ്ഞുവീണ് അര്‍ജുന്റെ ലോറിയുള്‍പ്പെടെ കാണാതാകുന്നു. അപകടം നടക്കുമ്പോള്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്നത് മൂന്നു ടാങ്കറുകളും ഒരു ലോറിയും ഒരു കാറും. വാഹനങ്ങള്‍ റോഡിലെ മണ്‍കൂനയ്ക്ക് അടിയിലാണോ അതോ റോഡിനു സമാന്തരമായി ഒഴുകുന്ന ഗംഗാവലി പുഴയിലേക്കു വീണോ എന്നതില്‍ വ്യക്തതക്കുറവ്.
ജൂലൈ 19
തിരച്ചില്‍ പേരിനു മാത്രമെന്ന് അര്‍ജുന്റെ അനുജനുള്‍പ്പെടെ സംഭവസ്ഥലത്തെത്തിയവര്‍ മാധ്യമങ്ങളെ അറിയിക്കുന്നു.
ജൂലൈ 20
റഡാര്‍ പരിശോധനയില്‍ മണ്ണിനടിയില്‍ നിന്ന് മൂന്നു സിഗ്നലുകള്‍ ലഭിച്ചു. ജിപിഎസ് ലൊക്കേഷന്‍ കാണിച്ച സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനം
കേന്ദ്രീകരിച്ചു.
ജൂലൈ 21
രക്ഷാപ്രവര്‍ത്തനം പതുക്കെയെന്ന് കാണിച്ച് അര്‍ജുന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തിരച്ചിലിന് കര്‍ണാടക ബെല്‍ഗാമിലെ സൈനിക കേന്ദ്രത്തില്‍ നിന്നുള്ള 40 അംഗ സംഘമെത്തുന്നു. റോഡില്‍ നിന്ന് 98 ശതമാനം മണ്ണും മാറ്റി. ട്രക്കിന്റെ സൂചനയില്ലാത്തതിനാല്‍ തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക് മാറ്റി.
ജൂലൈ 22
ലോറി കരയില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട്ട് നിന്നുള്ള 18 പേരുടെ സന്നദ്ധ സംഘം ഷിരൂരിലേക്ക് തിരിച്ചു. പുഴയില്‍ കണ്ടെത്തിയ എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ കരയ്ക്കെത്തിച്ചു.
ജൂലൈ 23
ഗംഗാവലി പുഴയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച അതേ ഇടത്തു നിന്നുതന്നെ സോണാര്‍ സിഗ്നല്‍ ലഭിച്ചു. കാണാതായ സന്നി ഹനുമന്തയെന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിരച്ചിലിന് കൂരാച്ചുണ്ട് റെസ്ക്യൂ ടീമും എത്തി.
ജൂലൈ 24
രക്ഷാപ്രവര്‍ത്തനം കര്‍ണാടക ഹൈക്കോടതി പരിശോധിച്ചു. അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ വൈകിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജൂലൈ 25
തിരച്ചിലിന് മലയാളിയായ റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍ എത്തുന്നു. മഴ തടസമാകുന്നു. രാത്രി നടക്കേണ്ട ഡ്രോണ്‍ പരിശോധന നടന്നില്ല.
ജൂലൈ 26
സൈന്യത്തിന്റെ കൂടുതല്‍ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു.
ജൂലൈ 27
തെരച്ചില്‍ ദൗത്യത്തിന് മുങ്ങല്‍ വിദഗ്ധന്‍
ഈശ്വര്‍ മാല്‍പെയുടെ സംഘവും
ജൂലൈ 28
തിരച്ചില്‍ താല്കാലികമായി നിര്‍ത്തി. കേരളം എതിര്‍പ്പ് അറിയിച്ചതോടെ, ദൗത്യം തുടരുമെന്ന് വിശദീകരണം.
ജൂലൈ 30
ഡ്രഡ്ജര്‍ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലാ പ്രതിനിധികള്‍ സ്ഥലത്തെത്തി.
ആഗസ്ത് 1
ഷിരൂര്‍ ദേശീയപാതയിലൂടെ 17 ദിവസത്തിന് ശേഷം വാഹനങ്ങള്‍ കടത്തിവിട്ടു
ആഗസ്ത് 4
ഷിരൂരില്‍ കാലാവസ്ഥ പ്രതികൂലം; ഈശ്വര്‍ മാല്‍പെയെ പുഴയിലിറങ്ങാന്‍ പോലീസ് അനുവദിച്ചില്ല.
ആഗസ്ത് 7
അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് കോഴിക്കോട് വെങ്ങേരി സഹകരണ ബാങ്കില്‍ ജോലി; ജൂനിയര്‍ ക്ലര്‍ക്കായി താല്‍ക്കാലിക നിയമനം.
ആഗസ്ത് 10
ഗംഗാവലി പുഴയിലെ തിരച്ചില്‍ വീണ്ടും തുടങ്ങി. കുത്തൊഴുക്ക് കുറഞ്ഞത് അനുകൂലമായി.
ആഗസ്ത് 13
ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ഡോറിന്റെ ഭാഗവും കണ്ടെത്തി.
ആഗസ്ത് 14
നാവികസേന കണ്ടെത്തിയ കയര്‍ അര്‍ജുന്റെ ലോറിയിലേതെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.
ആഗസ്ത് 16
അര്‍ജുന്റെ ലോറിയിലെ കയറിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ലഭിച്ചു.
ആഗസ്ത് 28
ഗോവയില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ തീരുമാനം
സപ്തം. 18
ഗോവയില്‍ നിന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ ഡ്രഡ്ജര്‍ കാര്‍വാറില്‍ എത്തിച്ചു.
സപ്തം. 20
ഗംഗാവലിപ്പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചു.
സപ്തം. 21
സ്റ്റിയറിങ്, ക്ലച്ച്, ടയറിന്റെ ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി. അര്‍ജുന്റെ ലോറിയുടേതെന്നു സ്ഥിരീകരണം.
സപ്തം. 22
പുഴയില്‍നിന്ന് അസ്ഥിക്കഷണം ലഭിച്ചു. ജില്ലാ ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഈശ്വര്‍ മാല്‍പെ തിരച്ചില്‍ നിര്‍ത്തി.
സപ്തം. 23
റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനും സാങ്കേതികപരിശീലനം നേടിയ ടീം അംഗങ്ങളും തിരച്ചിലിനെത്തി
സപ്തം. 25
അര്‍ജുന്റെ ലോറി കണ്ടെത്തി. കാബിനുള്ളില്‍ നിന്ന് മൃതദേഹവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: