കൊല്ലങ്കോട്: പ്രകൃതി സംരക്ഷണം സാമൂഹിക നന്മയ്‌ക്കാണെന്ന കാഴ്ചപ്പാട് വ്യക്തികളില്‍ ഉണ്ടാക്കിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു.
ഗായത്രി കല്യാണമണ്ഡപത്തില്‍ നാരായണീയ മഹോത്സവത്തില്‍ ‘നാരായണീയവും പ്രകൃതി സംരക്ഷണവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ പ്രകൃതിയുടെ ഒരു അംശം മാത്രമാണ്. സന്തുലനം നഷ്ടപ്പെട്ടാല്‍ സംഘര്‍ഷമുണ്ടാകും. നാരായണീയത്തിലെ പ്രകൃതി വര്‍ണന യുവതലമുറയിലേക്ക് പകരണം, അദ്ദേഹം പറഞ്ഞു.
നാരായണീയ സമിതി പാലക്കാട് ജില്ലാ അധ്യക്ഷന്‍ പി.സതീഷ്മേനോന്‍ അധ്യക്ഷത വഹിച്ചു. എ. ശാന്തന്‍മേനോന്‍ സംസാരിച്ചു. രാവിലെ ഗായത്രി ആചാര്യന്‍ സുധാകര്‍ബാബുവിന്റെ നേതൃത്വത്തില്‍ ഗായത്രിഹോമം നടന്നു. നാരായണീയവും ഭക്തിപ്രസ്ഥാനവും എന്ന വിഷയത്തില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി പ്രഭാഷണം നടത്തി.
ഇന്ന് നവഗ്രഹശാന്തി ഹോമം, ‘സനാതനധര്‍മം ലോകത്തിന് വഴിക്കാട്ടി’ എന്ന വിഷയത്തില്‍ കേസരി പത്രാധിപര്‍ ഡോ.എന്‍.ആര്‍. മധുവിന്റെ പ്രഭാഷണം, സ്വാമി പൂ
ര്‍ണാനന്ദ തീര്‍ത്ഥപാദരുടെ പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: