India

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണം : ഭക്തർക്ക് വിട്ടു നൽകണം ; രാജ്യവ്യാപക ക്യാമ്പെയ്നുമായി വിശ്വഹിന്ദു പരിഷത്ത്

Published by

ന്യൂഡൽഹി : ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ രാജ്യവ്യാപക ക്യാമ്പെയ്നുമായി വിശ്വഹിന്ദു പരിഷത്ത് . ന്യൂനപക്ഷങ്ങൾക്ക് സ്വന്തം സ്ഥാപനങ്ങളും ആരാധനാലയങ്ങളും കൈകാര്യം ചെയ്യാൻ കഴിയുമ്പോൾ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്കും അതിന് കഴിയുമെന്ന് കഴിയില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ചൊവ്വാഴ്ച (സെപ്റ്റംബർ 24) പറഞ്ഞു. ഇതിനായി പ്രക്ഷോഭം നടത്തുമെന്ന് വിഎച്ച്പി ജോയിൻ്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു.

ക്ഷേത്രങ്ങൾ ഹിന്ദു സമൂഹത്തിന് വിട്ടുകൊടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താൻ ഭരണഘടനയുടെ മറവിൽ വഞ്ചനയാണ് നടക്കുന്നതെന്നും ജെയിൻ പറഞ്ഞു.

ക്ഷേത്രങ്ങൾ ഏറ്റെടുക്കുന്നതിലൂടെ സർക്കാരുകൾ ഭരണഘടനയുടെ 12, 25, 26 വകുപ്പുകൾ പരസ്യമായി ലംഘിക്കുകയാണ് . ക്ഷേത്രങ്ങളുടെ നടത്തിപ്പിൽ നിന്നും സ്വത്തുക്കളുടെ നടത്തിപ്പിൽ നിന്നും സർക്കാരുകൾ വിട്ടുനിൽക്കണമെന്ന് കോടതി പലതവണ പറഞ്ഞിട്ടുണ്ട്.

കൊളോണിയൽ വ്യവസ്ഥ നിലനിർത്തി സർക്കാരുകൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് .തമിഴ്‌നാട്ടിലെ 400-ലധികം ക്ഷേത്രങ്ങൾ കയ്യടക്കി അവിടെയുള്ള ഹിന്ദുവിരുദ്ധ സർക്കാർ സ്വേച്ഛാപരമായി കൊള്ളയടിക്കുകയാണ്. അവിടെ പല ക്ഷേത്രങ്ങളിലും വൻതോതിൽ വഴിപാട് ലഭിച്ചിട്ടും ആ ക്ഷേത്രങ്ങൾ നഷ്ടത്തിലാണെന്നാണ് കാണിക്കുന്നത് .

ജയ്പൂരിലെ പ്രശസ്തമായ ഗോവിന്ദ് ദേവ്ജി ക്ഷേത്രത്തിൽ നിന്ന് 9.82 കോടി രൂപ പിൻവലിച്ച് ഈദ്ഗാഹിന് നൽകിയിരുന്നു . തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് പണം പിൻവലിക്കുകയും മതപരിവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഗ്രാൻ്റ് നൽകുകയും ചെയ്തതായും സുരേന്ദ്ര ജെയിൻ പറഞ്ഞു

ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്തും വരുമാനവും ക്ഷേത്രങ്ങളുടെ വികസനത്തിനും ഹിന്ദുക്കളുടെ മതപരമായ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കണം .

സംസ്ഥാന സർക്കാരുകൾ തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളെ നിയമവിരുദ്ധവും അധാർമികവുമായ നിയന്ത്രണത്തിൽ നിന്ന് ഉടൻ മോചിപ്പിക്കണം .ഈ ക്ഷേത്രങ്ങൾ സന്യാസിമാർക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക