ന്യൂഡൽഹി : ഇന്ത്യ തിരയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായികിനെ പാകിസ്താനിൽ കയറ്റരുതെന്ന് ടിഎൽപി നേതാവ് ഹുസൈൻ ഹഖാനി . മലേഷ്യയിൽ താമസിക്കുന്ന സാക്കിർ നായിക് ഒക്ടോബറിൽ മകനോടൊപ്പം പാകിസ്ഥാനിലേക്ക് പോകും. ഷഹബാസ് സർക്കാരാൺ` സാക്കിർ നായിക്കിനെ ക്ഷണിച്ചിരിക്കുന്നത് . ഒക്ടോബർ 5 മുതൽ 20 വരെ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ സാക്കിറിന് പരിപാടികളുണ്ട്.
എന്നാൽ ഈ തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ സർക്കാർ പിന്മാറണമെന്നും, സാക്കിർ നായിക്കിന്റെ പാകിസ്ഥാൻ സന്ദർശനം നിരോധിക്കണമെന്നും ടി എൽ പി ആവശ്യപ്പെട്ടു. നിരോധനം ഏർപ്പെടുത്തിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾക്ക് ഉത്തരവാദി സർക്കാരായിരിക്കുമെന്നും ടിഎൽപി നേതാവ് ഹുസൈൻ ഹഖാനി പറഞ്ഞു.
ക്ഷണം പാകിസ്ഥാൻ പുനഃപരിശോധിക്കണമെന്ന് അമേരിക്കയിലെയും ശ്രീലങ്കയിലെയും പാകിസ്ഥാൻ അംബാസഡറായിരുന്ന ഹുസൈൻ ഹഖാനി പറഞ്ഞു. ഇത് മതമൗലികവാദികൾക്ക് ആതിഥ്യമരുളുന്ന രാജ്യം എന്ന പ്രതിച്ഛായ ശക്തിപ്പെടുത്തും. മതമൗലികവാദ പ്രസംഗകരുടെ കാര്യത്തിൽ പാകിസ്ഥാൻ ഇതിനകം തന്നെ സ്വയം പര്യാപ്തമാണ്. ഇത്തരക്കാരെ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നും ഹഖാനി പറഞ്ഞു.
സാക്കിർ നായിക് അടുത്തിടെ ഒരു പാക്കിസ്ഥാൻ യൂട്യൂബ് ചാനലിൽ അഭിമുഖം നൽകിയിരുന്നു. അതിൽ താൻ ഒരിക്കലും ഇന്ത്യയിലേക്ക് വരില്ലെന്ന് സാക്കിർ പറയുന്നു. താൻ ഇന്ത്യയിൽ വന്നാൽ ഇന്ത്യൻ ഏജൻസികൾ തന്നെ അറസ്റ്റ് ചെയ്യുമെന്നും സക്കീർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: