കൊച്ചി: ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ജോത്സ്യൻ അറസ്റ്റിൽ. തൃശൂർ സ്വദേശിയായ ജോത്സ്യൻ പ്രഭാദാണ് അറസ്റ്റിലായത്. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. വെണ്ണലയിലെ കേന്ദ്രത്തിൽ ജൂൺ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് ജോത്സ്യനെ വീട്ടമ്മ ബന്ധപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. കേസിൽ പരാതിക്കാരിയുടെ മൊഴിയെടുത്ത പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: