Business

എന്റെ പൊന്നേ… റെക്കോഡ് കുതിപ്പില്‍ സ്വര്‍ണം; ഇന്ന് പവന് 480 രൂപയുടെ വര്‍ധന

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പു തുടരുന്നു.  ഇന്ന് ഗ്രാമിന് 60 രൂപ ഉയർന്ന് 7060 രൂപയായി. ഒരു പവന് 480 രൂപ വർധിച്ച്‌ 56,480 രൂപയായി. ഈ മാസം ഇതുവരെ പവന് കൂടിയത് 3,120 രൂപയാണ്. ഇന്നലെ പവന് 160 രൂപ വർധിച്ച്‌ 56,000 രൂപയിലാണ് വ്യാപാരം നടന്നത്. ഇന്നലെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ ഗ്രാം വില 7,000 രൂപ കടന്നത്.

ഇന്ന് 18 കാരറ്റ് സ്വർണ വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 45 രൂപ ഉയർന്ന് 5,840 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വർണത്തിന്റെ വില ഉയരുന്നതാണ് കേരളത്തിലും സ്വർണവില വർധനവിന് കാരണമായിട്ടുള്ളത്. സെപ്റ്റംബർ രണ്ടു മുതല്‍ അഞ്ചുവരെ സ്വർണവില കുറഞ്ഞ നിരക്കിലായിരുന്നു. സെപ്റ്റംബർ 20 മുതലാണ് വില കൂടാൻ തുടങ്ങിയത്. അതേസമയം, വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് ഗ്രാമിന് മൂന്നു രൂപ വർധിച്ച്‌ വില 101 രൂപയായി. ഇന്നലെ 98 രൂപയായിരുന്നു ഒരു ഗ്രാം വെള്ളിയുടെ വില.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by