ബെംഗളൂരു: കര്‍ണാടക ഹൈക്കോടതി വിധി സിദ്ധരാമയ്യ മാനിക്കണമെന്നും മുഖ്യമന്ത്രി സ്ഥാനം മാന്യമായി രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ബി.വൈ.വിജയേന്ദ്ര ആവശ്യപ്പെട്ടു.
മുഡ അഴിമതിക്കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഗവര്‍ണക്കെതിരായ സിദ്ധരാമയ്യയുടെ അപേക്ഷ കോടതി തള്ളി. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഹൈക്കോടതിയില്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വിധി പ്രസ്താവിച്ചത്. സിദ്ധരാമയ്യക്കെതിരെ പ്രോസിക്യൂഷന് നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. രാജ്ഭവന് കേന്ദ്രത്തിന്റെ ഏജന്റാണെന്നതിനെ വിമര്‍ശിച്ച് ഗവര്‍ണറുടെ നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.
അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജെപി തുടര്‍ച്ചയായി പോരാടുകയാണ്. വാല്മീകി വികസന കോര്‍പ്പറേഷന്റെ അഴിമതിക്കെതിരെ
തുടര്‍ച്ചയായി പോരാടി. പിന്നീട് മുഖ്യമന്ത്രിയുടെ കുടുംബം തന്നെ ഗുണഭോക്താവായ മുഡ അഴിമതിക്കെതിരെയും പോരാടി. ബെംഗളൂരു-മൈസൂരു പദയാത്ര നടത്തിയതിലൂടെ ബിജെപി-ജെഡിഎസ് നേതാക്കള്‍ നീതിക്കായി പോരാടുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് തൊഴിലാളികള്‍ പദയാത്രയില്‍ പങ്കെടുത്തു. പല വിവരാവകാശ പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗവര്
ണര്‍ക്ക് സ്വകാര്യ പരാതി നല്‍കിയിരുന്നു. കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കറപുരണ്ട സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഡ വിഷയത്തില്‍ തനിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെ രാജ്ഭവനും ഗവര്‍ണര്‍ക്കും നേരെ ആക്രമണമുണ്ടായി. ഇപ്പോള്‍ ഹൈക്കോടതി വ്യക്തമായ വാക്കുകളില്‍ പറഞ്ഞിരിക്കുന്നു. അതിനാല്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നത് ജനങ്ങളുടെ കൂടി ആവശ്യമാണ്. ബിജെപിയുടെ പോരാട്ടത്തിന്റെ ആദ്യഘട്ടം വിജയിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ അടുത്ത നടപടി നേതാക്കളുമായും മുതിര്‍ന്നവരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വിജയേന്ദ്ര കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന ജോയിന്റ് ഇന്‍ചാര്‍ജ് സുധാകര്‍ റെഡ്ഡി, സംസ്ഥാന ജനറല്‍ സെക്രട്ടറി നന്ദീഷ് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: