തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 89-ാം ജയന്തി വിശ്വശാന്തി നവാഹയജ്ഞമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ സെപ്റ്റംബര്‍ 26ന് രാവിലെ 6.30ന് മിഥില ഭജനസമിതിയുടെ ഹരിനാമകീര്‍ത്തനം, 7.30ന് ശ്രീലളിതാസഹസ്രനാമ പാരായണം, 8.30ന് ഭജന, 10.30ന് ദേവീമാഹാത്മ്യം: ഉപന്യാസം – ശ്രീ ജ്ഞാനാംബികാ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫോര്‍ വേദിക് ലിവിംഗ്. ഉച്ചയ്‌ക്ക് 2.30ന് ശ്രീവരാഹം വനിതാസമാജം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, വൈകുന്നേരം 4.00ന് അയിരൂപ്പാറ ശ്രീകൃഷ്ണ ഭജനസംഘത്തിന്റെ ഭജന എന്നിവ നടക്കും.
വൈകുന്നേരം 5.30ന് നടക്കുന്ന വിശ്വശാന്തി സമ്മേളനത്തിന്റെ ഉദ്ഘാടനം തക്കല വെള്ളിമല വിവേകാനന്ദാശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ചൈതന്യാനന്ദജി മഹാരാജ് നിര്‍വഹിക്കും. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി.ബാബു മുഖ്യപ്രഭാഷണം നടത്തും. എസ്.ആര്‍.ഡി.എം.യു.എസ് അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, എസ്.ആര്‍.ഡി.എം.യു.എസ് ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ മംഗലശ്ശേരി തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 7.00ന് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ഹോള്‍ഡര്‍ വിദ്യ.എസ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ നടക്കും.
ജയന്തി ദിനമായ അന്നേദിവസം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 3.30ന് നിര്‍മാല്യം, 5.30ന് ആരാധന, തുടര്‍ന്ന് ശ്രീരാമായണ പാരായണം. 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, ഉച്ചയ്‌ക്ക് 1ന് അമൃതഭോജനം, വൈകുന്നേരം 4.30ന് ജ്യോതിക്ഷേത്രത്തില്‍ ചെണ്ടമേളം, 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 7.30ന് ഭജന, രാത്രി 8.30ന് ആരാധന. 27ന് വെളുപ്പിന് 3.30ന് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ വിശ്വശാന്തി നവാഹയജ്ഞം സമ്പൂര്‍ണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക