തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തങ്ങളെ ബാധിച്ചിട്ടുണ്ടെന്നും അടിയന്തര ഉത്തരവുകള്‍ക്ക് ആവശ്യമായ ടൈപ്പിസ്റ്റുകള്‍ പോലുമില്ലെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍.
ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി ‘ഡിജിറ്റല്‍ കാലഘട്ടത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല കണ്‍സള്‍ട്ടേഷനിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറയവേയാണ് കമ്മിഷന്റെ ഇല്ലായ്മകളെക്കുറിച്ചും സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അലംഭാവത്തെക്കുറിച്ചും ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചത്.
നാലായിരത്തോളം പരാതികള്‍ പരിഹരിക്കണം, 700 കുട്ടികളുടെ ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ പരിപാലിക്കണം, ഭിന്നശേഷി കുട്ടികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ ആവശ്യമായ സംവിധാനങ്ങള്‍ കമ്മിഷനില്ല. കുട്ടികള്‍ക്കുള്ള പദ്ധതികള്‍ ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ച് എത്തിച്ചെങ്കിലും ഒരു പഞ്ചായത്തുപോലും കുട്ടികളുടെ അവകാശ സംരക്ഷണത്തിന് ഒന്നും ചെയ്തിട്ടില്ല. കുട്ടികളുടെ അവകാശ ബോധവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് മാധ്യമ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ ധനവകുപ്പിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും മറുപടിയില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: